
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ സെൻട്രൽ യൂണിറ്റ് വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി റവ.ഫാ. സച്ചിൻ കുന്നോത്ത് വൃക്ഷത്തൈ നട്ടു. യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ ഫൊറോന ഡയറക്ടറും അതിരമ്പുഴ യൂണിറ്റ് ഡയറക്ടറുമായ റവ. ഫാ.നൈജിൽ തൊണ്ടിക്കാകുഴി പരിസ്ഥിതി ദിന സന്ദേശം നൽകി.
ഹരിതാഭമായ നമ്മുടെ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും വേണ്ടുവോളം നൽകുന്നുണ്ട്. നമ്മുടെ മരങ്ങളും തണ്ണീർത്തടങ്ങളും പാടങ്ങളും നദികളും മലകളുമെല്ലാം നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ട്. വരും തലമുറകൾക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനമെന്ന് ഫാ നൈജിൽ തൊണ്ടിക്കാംകുഴി പറഞ്ഞു.
ഫൊറോന പ്രസിഡൻറ് ജിജോ റോയ്, ജനറൽ സെക്രട്ടറി മിഷാൽ പി ബിജു, സിൻഡിക്കേറ്റ് അംഗങ്ങളായ അനുജ മരിയ തോമസ്, ജേക്കബ് ജോൺ തുമ്പശ്ശേരിൽ, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ദിവ്യ, യൂണിറ്റ് പ്രസിഡന്റ് കുര്യാസ് ജോൺ, ഡെപ്യൂട്ടി പ്രസിഡൻറ് ബ്ലെസ്സി മരിയ തങ്കച്ചൻ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Be the first to comment