
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പെസഹാ വ്യാഴാഴ്‌ച രാവിലെ 9.30 മുതൽ 12.30 വരെ യുവജന ധ്യാനവും കുമ്പസാരവും നടക്കും. ഫാ.വർഗീസ് കൊച്ചുപുരക്കൽ യുവജന ധ്യാനം നയിക്കും. വൈകുന്നേരം അഞ്ചിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും. വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, തുടർന്ന് ആരാധന എന്നിവ നടക്കും.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റൻ്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാകുഴിയിൽ, ഫാ. സിറിൽ കൈതക്കളം, ഫാ. ടോണി കോയിൽ പറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ എന്നിവർ സഹകാർമികരായിരിക്കും.
Be the first to comment