അരവിന്ദ് കെജ്രിവാളിനോട് നന്ദി പറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കാൻ പോകുന്ന അതിഷി അതിഷി മർലേന. തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അരവിന്ദ് കെജ്രിവാളിന് നന്ദിയെന്ന് അതിഷി പ്രതികരിച്ചു. അതിഷിയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് അരവിന്ദ് കെജ്രിവാളായിരുന്നു. കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണെന്ന് അതിഷി പറഞ്ഞു.
തനിക്ക് ദുഃഖം ഉണ്ട്, ഡൽഹിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി, തന്റെ ജ്യേഷ്ഠ സഹോദരൻ കേജ്രിവാൾ ഇന്ന് രാജി നൽകുകയാണെന്ന് അതിഷി പറഞ്ഞു. ലോക ചരിത്രത്തിൽ തന്നെ ഒരു നേതാവും ചെയ്യാത്ത കാര്യങ്ങളാണ് കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി ചെയ്തത്. രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ത്യാഗത്തിന്റെ ഉദാഹരണം ഉണ്ടാകില്ലെന്ന് അതിഷി പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവരോക്ഷമാണെന്ന് അതിഷി വിമർശിച്ചു. ഇനിയും കെജ്രിവാളിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാൻ ആകും പ്രവർത്തിക്കുകയെന്ന് അതിഷി വ്യക്തമാക്കി. ആം ആദ്മി പാർട്ടിയിൽ അല്ലാതെ മറ്റൊരു പാർട്ടിയിലും ഇത് സംഭവിക്കില്ലെന്ന് അതിഷി പറഞ്ഞു.
ആംആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. അരവിന്ദ് കെജ്രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. ഡൽഹിയിൽ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന വനിതയായി മാറുകയാണ് അതിഷി. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിക്കും.
Be the first to comment