എ ടി എം ഉപയോഗത്തിന്റെ കൈമാറ്റ നിരക്കില്‍ വര്‍ധനവുണ്ടാക്കണമെന്ന ആവശ്യവുമായി കോണ്‍ഫിഡറെഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സിഎടിഎംഐ) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും സമീപ്പിച്ചു.
എ ടി എം വഴി പണം പിന്‍വലിക്കുന്നതിന് ഈടാക്കുന്ന തുകയാണ് കൈമാറ്റ നിരക്ക്. ഏത് ബാങ്കിന്റെ എ ടി എമ്മില്‍ നിന്നുമാണോ പണം പിന്‍വലിക്കുന്നത്, ആ ബാങ്കിലേക്ക് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കാണ് ഈ പണം അടയ്ക്കുന്നത്. കൈമാറ്റ തുക ഓരോ ഇടപാടിനും നിലവിലെ നിരക്കില്‍ നിന്ന് 2 രൂപ ഉയര്‍ത്തി 23 ആക്കി മാറ്റണം എന്നാണ് സിഎടിഎംഐയുടെ ആവശ്യം.
നിലവില്‍ ബെംഗളുരു, ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് പ്രതിമാസം എടിഎം മെഷീന്‍ മുഖേനയുള്ള അഞ്ച് ഇടപാടുകള്‍ വരെ സൗജന്യമാണ്. മറ്റെല്ലായിടത്തും മൂന്നു എടിഎം ഇടപാടുകള്‍ പ്രതിമാസം സൗജന്യമായി നല്‍കുന്നുണ്ട്.
കൈമാറ്റ നിരക്കില്‍ വര്‍ധനവ് നല്‍കിയിട്ട് രണ്ടുവര്‍ഷം പിന്നിടുകയാണ്. 2021ല്‍ കൈമാറ്റ നിരക്ക് 15 രൂപയില്‍ നിന്ന് 17 ആയി ഉയര്‍ത്തിയിരുന്നു. സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള എല്ലാ പണമിടപാടുകള്‍ക്കും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന ‘ക്യാപ് ഓണ്‍ ഫീ’ 20ല്‍ നിന്ന് 21 ആയി ഉയര്‍ത്തുകയും ചെയ്തു.
Be the first to comment