
പൂഞ്ഞാർ: പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നേരിട്ടെത്തി വികാരി ഫാ. മാത്യു കടുകുന്നേലിനെ വികാരിയച്ചനും സംഘവും പിന്തുണ അറിയിച്ചത്.
സമാധാന പ്രേമികളായ ക്രൈസ്തവരുടെ സമാധാനം കെടുത്തുന്ന പ്രവർത്തികൾക്കെതിരെ സ്വയരക്ഷക്കായുള്ള പ്രതിരോധം തീർക്കാൻ നിർബന്ധിതരാകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഫാ. ജോസഫ് മുണ്ടകത്തിൽ പറഞ്ഞു. ഇത്തരം അക്രമങ്ങൾക്കെതിരെ ക്രൈസ്തവർ ഒറ്റകെട്ടായി നിലകൊള്ളുമെന്നും ഫാ. ജോസഫ് മുണ്ടകത്തിൽ കൂട്ടിച്ചേർത്തു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ, കൈക്കാരന്മാരായായ തോമസ് പുതുശ്ശേരി, ജോണി കുഴുപ്പിൽ, മാത്യു വലിയപറമ്പിൽ, ജേക്കബ് തലയണകുഴി, മുൻ കൈക്കാരൻ ജോണി പണ്ടാരക്കളം, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം, അഡ്വ. ജെയ്സൺ ഒഴുകയിൽ, സണ്ണി പുളിങ്കാലയിൽ, എ കെ സി സി സെക്രട്ടറി സാജൻ ചേന്നാത്ത് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെ സംഘം ആശുപത്രിയിൽ എത്തി സന്ദർശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പള്ളി കോമ്പൗണ്ടിലെ വാഹന റെയ്‌സിംഗ് ചോദ്യം ചെയ്ത വൈദീകനെ യുവാക്കൾ വാഹനം ഇടിപ്പിച്ചു വീഴ്ത്തിയത്. പരിക്കേറ്റ വൈദികൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിൽ പ്രതിഷേധിച്ചു അതിരമ്പുഴ ഫൊറോനാ യുവദീപ്തിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ പ്രതിഷേധ പ്രകടനവും നടത്തി.
Be the first to comment