പൂഞ്ഞാർ സെന്റ്. മേരീസ് ഫൊറോനാ പള്ളിയിലെ ഫാ.ജോസഫ് ആറ്റുചാലിനെ ബൈക്കിടിച്ചു കൊല്ലാൻ ശ്രമം; വൻ പ്രതിഷേധം

കോട്ടയം: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം പള്ളിയുടെ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്‌ത്തിയത്. പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിച്ചു.

ബൈക്ക് കൊണ്ടാണ് യുവാക്കൾ വൈദികനെ ഇടിച്ച് വീഴ്‌ത്തിയത്. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ബൈക്ക് കൊണ്ട് ഇടിപ്പിച്ചു. ശേഷം യുവാക്കൾ പള്ളിമുറ്റത്ത് നിന്നു കടന്നു കളയുകയായിരുന്നു. പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികൾ തെരുവിൽ ഇറങ്ങി. സംഭവത്തെ തുടർന്ന് പാലാ ഡിവൈഎസ്പി കെ.സദൻ സ്ഥലത്തെത്തി. യുവാക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*