ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പിൽ തീ പകർന്നു

ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. 10.30 ഓടെയാണ് ക്ഷേത്രത്തിനുള്ളിലെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം പണ്ടാര അടുപ്പിൽ തീ പകർന്നത്.

നമ്പൂതിരി കെക്കേടത്ത് പരമേശ്വർ വാസുദേവൻ ഭട്ടതിരിപ്പാടാണ് മേൽ ശാന്തിയ്ക്ക് ദീപം കൈമാറിയത്. ഈ ദീപം മേൽ ശാന്തി സഹ മേൽശാന്തിമാർക്ക് കൈമാറി. പൊങ്കാല നിവേദ്യം 2: 30 നാണ് നടക്കുന്നത്.  ശേഷം ഇന്ന് രാത്രി കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽകുത്ത് നടക്കും. രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും.

പിറ്റേദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. ശേഷം രാത്രി 9:15 ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ ഉത്സവത്തിന് സമാപനം കുറിക്കും. 

Be the first to comment

Leave a Reply

Your email address will not be published.


*