‘ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ്’; ആടുജീവിതം

അടുത്തകാലത്ത് ആടുജീവിതം സിനിമയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികളികൾ ഏവരും വായിച്ച് ഹൃദ്യസ്ഥമാക്കിയ ആടുജീവിതം നോവൽ സിനിമയാകുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവിൽ ചിത്രം ഇന്ന് തിയറ്ററിൽ എത്തി കഴിഞ്ഞിരിക്കുകയാണ്. തൻ്റെ ജീവിതം ബി​ഗ് സ്ക്രീനിൽ കാണാൻ കഥാനായകൻ നജീബും എത്തിയിരുന്നു. ഇപ്പോഴിതാ ബ്ലെസിയുടെ 16 വർഷത്തെ കാത്തിരിപ്പും പൃഥ്വിരാജിൻ്റെ ഡെഡിക്കേഷനും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ. 

“ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിൻ്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല.  ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം”, എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.  

“ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. പുള്ളിക്ക് നാഷണൽ അവാർഡ് ഉറപ്പാണ്. എല്ലാം കൊണ്ടും അടിപൊളി പടം. സിനിമാട്ടോ​ഗ്രാഫർ പൊളി”, എന്നാണ് ഒരാൾ പറഞ്ഞത്.  “ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ് ആടുജീവിതം! ഹൃദയസ്പർശിയായ അതിജീവന ത്രില്ലറാണ് ചിത്രം. പൃഥ്വിരാജിൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം, എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസി സാർ നമിച്ചു. വിസ്മയിപ്പിക്കുന്ന സംഗീതം. തിയറ്ററിൽ തന്നെ കാണേണ്ട പടം” എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു. നോവലിൻ്റെ മൂല്യം മനസ്സിലാക്കി ബ്ലെസി സിനിമ ഒരുക്കിയിരിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*