മാസ്റ്റേഴ്‌സ് ലീ​ഗ് സെമി പോരാട്ടം: സച്ചിന്‍ ടെണ്ടുൽക്കര്‍ നയിക്കുന്ന ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും

റായ്‌പൂര്‍: അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്‍റ് സെമി ഫൈനലിൽ ഇന്ത്യ മാസ്റ്റേഴ്‌സ് ഇന്ന് ഓസ്ട്രേലിയയെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ശ്രീലങ്ക മാസ്റ്റേഴ്‌സ് – വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സിനെ നേരിടും. ടീം ഇന്ത്യയെ സച്ചിൻ ടെണ്ടുൽക്കറും ഓസീസിനെ ഷെയ്ൻ വാട്‌സണും നയിക്കും. ഐഎംഎൽ പോയിന്‍റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. ​ഓസീസാണ് ആദ്യ റൗണ്ടിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക ടീം.

ഇന്നലെ നടന്ന അവസാന ലീ​ഗ് മത്സരത്തിൽ ഓസ്ട്രേലിയ- ഇം​ഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെയാണ് സെമി ലൈനപ്പില്‍ തീരുമാനമായത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഇയോൺ മോർഗന്‍റേയും (64) ടിം ആംബ്രോസിന്‍റേയും (പുറത്താകാതെ 69) തകർപ്പൻ അർദ്ധസെഞ്ച്വറികളുടെ ബലത്തിൽ 209 സ്കോർ നേടി. 210 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 3 വിക്കറ്റിന് മത്സരം വിജയിച്ചു. നഥാൻ റിയർഡൻ 83 റൺസും ഡാനിയേൽ ക്രിസ്റ്റ്യൻ 61 റൺസും പീറ്റർ നെവിൽ 28 റൺസും നേടി. ദക്ഷിണാഫ്രിക്ക, ഇം​ഗ്ലണ്ട് ടീമുകൾ ടൂർണമെന്‍റില്‍ നിന്ന് പുറത്തായി.

ഐഎംഎൽ ഫൈനൽ മത്സരം

മാർച്ച് 16ന് റായ്പൂരിലാണ് ഐഎംഎല്ലിന്‍റെ ഫൈനൽ മത്സരം നടക്കുക. ജിയോ ഹോട്ട്സ്റ്റാറിലും കളേഴ്‌സ് സിനിപ്ലെക്‌സിലും (എസ്ഡി, എച്ച്ഡി) കളേഴ്‌സ് സിനിപ്ലെക്‌സ് സൂപ്പർഹിറ്റുകളിലും വൈകുന്നേരം 7:00 മുതൽ തത്സമയം സംപ്രേഷണം ചെയ്യും.

സ്‌ക്വാഡുകൾ

ഇന്ത്യ മാസ്റ്റേഴ്‌സ് സ്‌ക്വാഡ്: സച്ചിൻ ടെണ്ടുൽക്കർ (ക്യാപ്റ്റൻ), യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ, സ്റ്റുവർട്ട് ബിന്നി, ധവാൽ കുൽക്കർണി, വിനയ് കുമാർ, ഷഹബാസ് നദീം, രാഹുൽ ശർമ്മ, നമൻ ഓജ, പവൻ നേഗി, ഗുർകീരത് സിംഗ് മാൻ, അഭിമന്യു മിഥുൻ

ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സ് ടീം: ഷെയ്ൻ വാട്‌സൺ (ക്യാപ്റ്റൻ), ഷോൺ മാർഷ്, 3-ഡാനിയൽ ക്രിസ്റ്റ്യൻ, ബെൻ കട്ടിംഗ്, ജെയിംസ് പാറ്റിൻസൺ, ബെൻ ഹിൽഫെൻഹൗസ്, പീറ്റർ നെവിൽ, ബെൻ ഡങ്ക്, നഥാൻ റിയർഡൺ, ജേസൺ ക്രെജ്‌സ, നഥാൻ കോൾട്ടർ-നൈൽ, ബെൻ ലോഫ്ലിൻ, കല്ലം ഫെർഗൂസൺ, ബ്രൈസ് മക്‌ഗെയിൻ, സേവിയർ ഡോഹെർട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*