കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വീണ്ടും കണ്ണീർ; അണ്ടർ 19 ലോകകിരീടം ഓസ്ട്രേലിയക്ക്

അണ്ടർ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് അവസാനമിട്ട് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. കലാശപ്പോരില്‍ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 174ന് പുറത്തായി. ഇത് നാലാം തവണയാണ് അണ്ടർ 19 ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കുന്നത്. നേരത്തെ 1988, 2002, 2010 വർഷങ്ങളിലായിരുന്നു നേട്ടം.

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് വില്ലൊമൂർ പാർക്കില്‍ കാത്തിരുന്നതെല്ലാം അപ്രതീക്ഷിതമായിരുന്നു. ടൂർണമെന്റിലെ ഇന്ത്യയുടെ ബാറ്റിങ് ത്രയങ്ങളായിരുന്ന നായകന്‍ ഉദയ് സഹരാന്‍ (8), മുഷീർ ഖാന്‍ (22), സച്ചിന്‍ ധാസ് (9) എന്നിവർ നിർണായക മത്സരത്തില്‍ തലകുനിച്ച് മടങ്ങി. അല്‍പ്പമെങ്കിലും ചെറുത്തുനിന്നത് ഓപ്പണർ ആദർശ് സിങ് (47) മാത്രം. 

ആദർശിനും മുഷീറിനും പുറമെ മുരുഗന്‍ അഭിഷേക് (42), നമന്‍ തീവാരി എന്നിവർ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. വിക്കറ്റുകള്‍ പൊഴിയുമ്പോഴും കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനൊ ഓസീസ് പേസ് നിരയെ അതിജീവിക്കാനൊ സാധിച്ചില്ല എന്നതാണ് കൗമാരപ്പടയ്ക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയക്കായി റാഫ് മക്മില്ലനും മഹലി ബിയേഡ്മാനും മൂന്ന് വിക്കറ്റ് വീതം നേടി.

Be the first to comment

Leave a Reply

Your email address will not be published.


*