ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരാളികൾ വാക്കോവർ നൽകിയതിനെ തുടർന്ന് സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും മിക്‌സഡ് ഡബിൾസ് സെമിയിലേക്ക്. 2016ൽ ഇവാൻ ഡോഡിഗിനൊപ്പം അവസാന നാലിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ സാനിയ മിക്‌സഡ് ഡബിൾസ് സെമിയിലെത്തുന്നത്.
ക്വാർട്ടറിൽ സാനിയ മിർസയുടെയും രോഹൻ ബൊപ്പണ്ണയുടെയും എതിരാളികളായ ജെലീന ഒസ്‌റ്റപെങ്കോയും, ഡേവിഡ് വേഗ ഹെർണാണ്ടസും തങ്ങളുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് സാനിയക്കും ബൊപ്പണ്ണയ്ക്കും നറുക്ക് വീണത്.
Be the first to comment