India

കാറോടിച്ചുള്ള ലോകയാത്രയ്ക്കിടെ മലയാളി യാത്രികന്‍ തായ്‌ലന്‍ഡില്‍ മരിച്ചു

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി (54)തായ്ലാന്‍ഡില്‍ വെച്ച് മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് കൊച്ചിയിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച നാലിന് പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത്ത് ഓഫീസിനടുത്ത് ശ്രീ വൈദ്യനാഥം രസശാല അങ്കണത്തില്‍  നടക്കും. […]

Keralam

സന്തോഷ് ട്രോഫി; സര്‍വീസസിനെതിരേ കേരളം ഒരു ഗോളിന് മുന്‍പില്‍

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ സര്‍വീസസിനെതിരേ കേരളം മുന്‍പില്‍.       സജീഷ് നേടിയ ഗോളിലൂടെയാണ് കേരളം മുന്നിലെത്തിയത്.  22-ാം മിനിറ്റില്‍ അക്ബര്‍ സിദ്ധിഖ് എടുത്ത ഒരു ഷോര്‍ട്ട് കോര്‍ണറില്‍ നിന്ന് അര്‍ജുന്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ നിന്നായിരുന്നു കേരളത്തിന്റെ […]

Keralam

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം.  കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി.  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല.  2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു.  കേന്ദ്രം […]

Keralam

മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന ഇടുക്കി എം പി; ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്.  ഇതോടെ നിരാഹാരം അവസാനിച്ചു. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടികൂടി ജനങ്ങളുടെ […]

India

വീണ്ടും ഇരുട്ടടി ;വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വർധിപ്പിച്ചു

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.  കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്.  ഇതോടെ വില 1806 രൂപയായി ഉയർന്നു.  തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.  ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 

Keralam

നീതി ലഭിച്ചില്ല, അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് പി ജയരാജൻ

കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിൽ പ്രതികരിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. തനിക്ക് നീതി ലഭിച്ചില്ലെന് ജയരാജൻ പറഞ്ഞു.  അപ്പീൽ നൽകുന്നത് ആലോചിക്കുമെന്നും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതി നടപടികളിൽ അസ്വാഭാവികതയുണ്ട്.  ക്രിസ്തുമസ് അവധിക്ക് […]

Keralam

ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു

ആലപ്പുഴ∙ ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ.  ചേർത്തല എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  തണ്ണീർമുക്കം 21ാം വാർഡിൽ റാം മഹേഷാണ് ഭർത്താവ്.  കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി രാജി […]

India

വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ;എയർ ഇന്ത്യക്കെതിരെ കടുത്ത നടപടി

ദില്ലി:വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ കടുത്ത നടപടി.  സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡി ജി സി എയാണ് കടുത്ത നടപടി സ്വീകരിച്ചത്.  മുംബൈ വിമാനത്താവളത്തിൽ വച്ചാണ് വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചത്.  യാത്രക്കാർക്ക് ലഭ്യമാക്കേണ്ട വിൽ […]

India

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ ;കോൺഗ്രസിൽ പുനരാലോചന

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ പുനരാലോചന.  പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ നേരത്തെ ആലോചിച്ചിരുന്നു.  സോണിയ ഗാന്ധി സ്ഥിരമായി മത്സരിച്ച് ജയിച്ചുവന്ന മണ്ഡലത്തിൽ ഇക്കുറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം.  സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.  […]

Keralam

സര്‍ക്കാരിന് തിരിച്ചടി; മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ച് രാഷ്ട്രപതി

ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടയില്‍ ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതായി രാജ്ഭവന്‍.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി നല്‍കിയ മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചില്ലെന്ന പ്രസ്താവനയാണ് രാജ്ഭവന്‍ പുറത്ത് വിട്ടത്. ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ (സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് […]