Sports

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ക്ലൈമാക്‌സ്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ക്ലൈമാക്‌സ്. യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്മാരുടെ കിരീടപ്പോരാട്ടത്തിനായി ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ ഇറങ്ങും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് കിക്കോഫ്. 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് റയല്‍ മാഡ്രിഡിന്റെ വരവ്. […]

Uncategorized

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ശംഖുമുഖത്ത് ഒരാളെ കാണാതായി

തിരുവനന്തപുരം : മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ശംഖുമുഖത്ത് ഒരാളെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. രണ്ട് പേർ മാത്രമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരയിൽ പെട്ട് മറിഞ്ഞത്. വള്ളം മറിഞ്ഞപ്പോൾ ഒരാൾ സ്വയമേ നീന്തി രക്ഷപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും […]

Keralam

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ

കൊച്ചി : അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. ഹൈദ​രാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി […]

Keralam

മുല്ലപ്പെരിയാറിൽ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

മുല്ലപ്പെരിയാറിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. 120 ദിവസത്തേക്ക് സെക്കൻഡിൽ 300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, കർഷക കൂട്ടായ്മകളും ചേർന്ന് പ്രത്യേക പൂജകൾക്ക് ശേഷമാണ് തേക്കടി കനാലിലെ ഷട്ടർ തുറന്നത്. തമിഴ്നാട്ടിലെ 5 ജില്ലകളിലെ കൃഷി ആവശ്യത്തിനാണ് […]

Keralam

റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം : റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജൻസിയുടെ ട്രയൽ റൺ മാറ്റിവെച്ചു. കേന്ദ്ര ഏജൻസിയെ കൊണ്ടുവരുമെന്നതിൽ നയപരമായ തീരുമാനം വേണമെന്നാണ് വിലയിരുത്തൽ. റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കം ചർച്ചയായതോടെയാണ് ഫയൽ […]

Keralam

പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി പുനസ്ഥാപിച്ചു ; കുടിശ്ശിക തുക അടക്കും

പാലക്കാട്: വൈദ്യുതി ബിൽ അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിച്ച പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി പുനസ്ഥാപിച്ചു. പത്ത് ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്. 24,016 രൂപ കുടിശ്ശിക വരുത്തിയതിനാൽ ബുധനാഴ്ചയാണ് ഓഫീസിലെ വൈദ്യുതി […]

Keralam

സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു

തിരുവനന്തപുരം: സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു. മുളകിനും എണ്ണയ്ക്കുമാണ് വിലകുറച്ചത്. എണ്ണയ്ക്ക് കിലോയ്ക്ക് ഒമ്പത് രൂപയും മുളകിന് അര കിലോയ്ക്ക് ഏഴ് രൂപയും കുറച്ചു. അരക്കിലോ മുളകിന്റെ പുതിയ വില 75 രൂപയായി. നേരത്തെ ഇത് 82 രൂപയായിരുന്നു. ഒരു ലിറ്ററിന് 145 രൂപയുള്ളത് 136 രൂപയായി. വിലക്കുറവ് […]

Keralam

ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത പോലീസുകാരനെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പോലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെതിരെയയാണ് നടപടി. മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ച് ഹോട്ടലിലെത്തി തര്‍ക്കിച്ചതിന് ഇയാള്‍ക്കെതിരെ ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നുളള ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും വാക്കത്തി കാണിച്ച് ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയത്. […]

India

ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട പോളിങ്ങിൽ എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട പോളിങ്ങിൽ എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ. അഹങ്കാരത്തിൻ്റെയും സ്വേച്ഛാധിപത്യത്തിൻ്റെയും പ്രതീകമായ മോദി സർക്കാരിന് വോട്ടുകൊണ്ട് മറുപടി നൽകണമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ജനാധിപത്യ- ഭരണഘടന സംരക്ഷണത്തിനായി കടുത്ത ചൂടിലും എല്ലാവരും വോട്ട് രേഖപ്പെടുത്തുന്നത് അഭിമാനകരമാണ്. ജൂൺ നാലിന് പുതിയ […]

District News

ഇന്നലെയും ശക്‌തമായ മഴ , സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്ത്

കോട്ടയം : സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്ത്. വേനൽമഴയുടെ സമയമായ മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്തു. ഇതിൽ മേയ് മാസത്തിന്റെ […]