Keralam

കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം ; തെലങ്കാന രജിസ്ട്രേഷൻ വാഹനം പിടികൂടി എംവിഡി

മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം നടത്തിയത്. ഇവരുടെ വാഹനം മൂന്നാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന […]

Keralam

പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷത്തില്‍ ഏത് സമയത്തും പെയ്യാവുന്ന മഴ, ഉയര്‍ന്ന ജനസാന്ദ്രത, കാലാവസ്ഥ, വനമേഖലയുടെ സാന്നിധ്യം എന്നിവയാണ് കാരണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കാരണം മരണങ്ങള്‍ […]

Banking

ചെറുകിട സംരംഭങ്ങള്‍ക്ക് ഉടനടി വായ്പ ; ഡിജിറ്റല്‍ പദ്ധതിയുമായി എസ്ബിഐ

കൊച്ചി: ചെറുകിട സംരംഭങ്ങള്‍ക്കായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ക്കകം ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്നതാണ് ഇതിന്റെ രീതി. വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ […]

India

രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് ഒഴിവാക്കി. ‘ഹിന്ദു’ പരാമശവും അതിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി-ആർഎസ്എസ് ഉൾപ്പെടെയുള്ളവരുടെ സമീപനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ളവയാണ് നീക്കം ചെയ്യപ്പെട്ടത്. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പറഞ്ഞ രാഹുൽ, ഹിന്ദു മൂല്യങ്ങളെ […]

Movies

ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി : മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പോലീസിൽ പരാതി നൽകിയത്. ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. സിനിമയ്ക്കായി […]

Movies

അനശ്വര സംഗീത‍ജ്ഞൻ എം ജി രാധാകൃഷ്ണന്‍റെ ഓർമ്മകള്‍ക്ക് 14 വയസ്

അനശ്വര സംഗീത‍ജ്ഞൻ എം ജി രാധാകൃഷ്ണന്‍റെ 14 -ാം ഓര്‍മ്മ ദിനമാണിന്ന്. ലളിതസംഗീതത്തെ ജനകീയനാക്കിയ എം ജി രാധാകൃഷ്ണന്‍ മലയാളത്തിനായി നിരവധി സുന്ദര ഗാനങ്ങള്‍ സമ്മാനിച്ചാണ് അനശ്വരതയിലേക്ക് മറഞ്ഞത്. മൺമറഞ്ഞ് 14 വര്‍ഷം പിന്നിട്ടിട്ടെങ്കിലും പാട്ടുകളും ഓർമകളുമായി മലയാളിക്കൊപ്പം എന്നുമുണ്ട് എം ജി രാധാകൃഷ്ണന്‍. ആകാശവാണിയുടെ സുവര്‍ണനാളുകളിലാണ് എം […]

Health

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറവാണോ? കാത്തിരിക്കുന്നത് ഹൃദ്രോഗവും പ്രമേഹവുമെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ജനവിഭാഗങ്ങളില്‍ പകുതിയും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിമുഖതയുള്ളവരെന്ന ലാൻസെറ്റ് പഠനംവന്നത് അടുത്തിടെയാണ്. ശാരീരിക പ്രവര്‍ത്തനങ്ങളിലെ ഈ കുറവ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും വഴിതെളിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. 2022-ല്‍ 180 കോടി ജനങ്ങളില്‍ 31 ശതമാനം മുതിര്‍ന്നവര്‍ മതിയായ ശാരീരിക […]

Keralam

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകിയെന്ന് വ്യക്തമാക്കാനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ പോളിനെ ആന ചവിട്ടി കൊന്നതിനു പിന്നാലെ വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്ക്കാലികമായി […]

Technology

റിയല്‍മി 13 സീരീസ് ഇന്ത്യയിലേക്ക് ; പ്രഖ്യാപനവുമായി കമ്പനി

നിരവധി അത്യാധുനിക എഐ ഫീച്ചറുകളുമായി റിയല്‍മി 13 സീരീസ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ആദ്യ പ്രൊഫഷണല്‍ എഐ കാമറ ഫോണായിരിക്കും ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ പ്രോ സീരീസില്‍ രണ്ടു വേരിയന്റുകളാണ് ഉണ്ടാവുക. 13 പ്രോ പ്ലസും 13 പ്രോയും. ഫോണിന്റെ മറ്റു ഫീച്ചറുകളെ കുറിച്ച് […]

Sports

ഇന്ത്യന്‍ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയോടെയായിരിക്കും പുതിയ കോച്ച് ചുമതലയേല്‍ക്കുക. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെയാണ് തീരുമാനിച്ചതെന്ന് ജയ് ഷാ വെളിപ്പെടുത്തിയിട്ടില്ല. ‘ഇന്ത്യന്‍ […]