India

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം വീണ്ടും ചര്‍ച്ചയാകുന്നു; നിയമ കമ്മീഷനും എതിര്‍പ്പില്ല

രാജ്യം ലോക് സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം വീണ്ടും ചര്‍ച്ചയാകുന്നു. തിരഞ്ഞെടുപ്പ് രീതി പുതുക്കുന്നതിനോട് ദേശീയ നിയമ കമ്മീഷനും എതിര്‍പ്പില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നതിലേക്ക് മാറാന്‍ ഭരണഘടനാ ഭേദഗതി നിയമ കമ്മീഷന്‍ ശിപാര്‍ശ ചെയ്തേക്കുമെന്നാണ് ദേശീയ […]

Keralam

എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്

കൊച്ചി: എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്.  വിമത വിഭാഗം രഹസ്യയോഗം ചേര്‍ന്നു. എറണാകുളം ജില്ലാ അധ്യക്ഷനായ ഹംസ പാറക്കാട്ടിനെ പുറത്താക്കിയത് സംസ്ഥാന നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.  സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്ത ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും അച്ചടക്ക നടപടി തുറന്ന പോരിലേക്ക് […]

India

സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് സിബിഐ വക സമൻസ്

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ സി ബി ഐയുടെ നോട്ടീസ്.  നാളെ സി ബി ഐക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി.  അഞ്ച് വർഷം മുമ്പെടുത്ത കേസിലാണ് ഇപ്പോൾ സി ബി ഐ അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.  അനധികൃത […]

Sports

ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്‌വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്‌വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. ഏറ്റവും പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 12-ാം സ്ഥാനത്താണ് ജയ്‌സ്‌വാള്‍. ഇതോടെ 13-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മറികടന്നാണ് താരത്തിന്റെ കുതിപ്പ്. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് […]

India

അനിശ്ചിതത്വങ്ങൾക്കിടെ ഹിമാചൽ പ്രദേശിൽ ബജറ്റ് പാസാക്കി സർക്കാർ

ഡൽഹി: അനിശ്ചിതത്വങ്ങൾക്കിടെ ഹിമാചൽ പ്രദേശിൽ ബജറ്റ് പാസാക്കി സർക്കാർ.  ജയറാം ഠാക്കൂർ അടക്കം 14 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ബജറ്റ് പാസാക്കിയത്.  ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ സർക്കാർ‌ പ്രതിസന്ധിയിലായിരുന്നു.  ആറ് കോൺ​​ഗ്രസ് എംഎൽഎമാരും കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന […]

Keralam

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; ഫയർഫോഴ്സ് സംഘം തീയണച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം.  1,6,7 സെക്ടറുകളിലാണ് തീ പിടിച്ചത്.  നാല് ഫയർഫോഴ്സ് യൂണിറ്റ് പ്ലാന്റിലെത്തി തീയണച്ചു. കഴിഞ്ഞവർഷം ഏകദേശം ഇതേസമയത്താണ് ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചത്.  ബ്രഹ്മപുരത്ത് നിന്ന് ഉയർന്ന പുക ജില്ലയെ വിഴുങ്ങി.  ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവർ ചികിത്സ തേടി.  ബ്രഹ്മപുരത്തുനിന്ന് ഉയർന്ന […]

Sports

ഖേലോ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

ഐസ്വാൾ: മിസോറാം ഐസ്വാളിൽ വെച്ച് നടന്ന ഖേലോ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കളായി.  ഇതാദ്യമായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ നേട്ടം സ്വന്തമാക്കുന്നത്.  ഫൈനലിൽ എതിരില്ലാത്ത രണ്ട് ​ഗോളിന് കേരള യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം സ്വന്തമാക്കിയത്. അനന്ദുവും ആസിഫുമാണ് കലാശപ്പോരിൽ കാലിക്കറ്റിനായി ​ഗോളുകൾ നേടിയത്. നേരത്തെ സെമി […]

Keralam

ആലുവയിൽ കിൻഫ്ര പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരെ കേസ്

ആലുവ :ആലുവയിൽ കിൻഫ്ര പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരെ കേസ്. ഹൈബി ഈഡൻ എം പി, അൻവർ സാദത്ത് എംഎൽഎ, ഉമാ തോമസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുത്തു. കലാപഹ്വനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു. ആലുവയിൽ നിന്ന് 45 എം.എൽ.ഡി കുടിവെള്ള പൈപ്പ് ലൈൻ […]

India

മണിപ്പൂരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം രക്ഷപ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ തോക്കുധാരികളായ 200-ഓളം പേരടങ്ങിയ സംഘം അഡീഷണല്‍ പോലീസ് സൂപ്രണ്ടിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി. മെയ്‌തെയ് സംഘടനയായ അരംബയ് തെങ്കോല്‍ അംഗങ്ങളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പുറത്തുവരുന്ന വിവരം. സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി.  പോലീസ് ഉദ്യോഗസ്ഥന്റെ അംഗരക്ഷകരും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് […]

Sports

ബിസിസിഐ വടിയെടുത്തു, ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി;തിരിച്ചുവരവില്‍ പരാജയം

ഒടുവില്‍ ‘കുസൃതി’കളൊക്കെ മാറ്റിവെച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി.  ദീർഘനാളായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ ഡി വൈ പാട്ടീല്‍ ടി20 കപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടവേളയെടുത്തതിന് ശേഷം താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.  ദേശീയ ടീമിലേക്ക് തിരികെയെത്താന്‍ ഏതെങ്കിലും […]