Keralam

മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി.

തിരുവന്തപുരം : മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫീസിൽ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ് പരാതി ആരോപിച്ചത്. തന്നെ മർദിച്ചെന്ന് ആരോപിച്ച് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം മന്ത്രിയുടെ ഓഫിസ് […]

Banking

കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കാകുമോ?

ദില്ലി: കെവൈസി അപ്‌ഡേറ്റുകളെ കുറിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നവരാണ് നമ്മളെല്ലാം. ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ തുടങ്ങി വ്യക്തിഗത വിവരങ്ങളും ചിലപ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യമുള്ള കാര്യങ്ങള്‍ക്കെല്ലാം കെവൈസി ചോദിക്കാറുണ്ട്. ഒരിക്കല്‍ നമ്മള്‍ കെവൈസി നല്‍കിയാലും അപ്‌ഡേറ്റ് ചോദിച്ച് പിന്നീട് നിരവധി ഫോണ്‍കോളുകളും മെസേജുകളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും മിക്കവര്‍ക്കും […]

India

കോണ്‍ഗ്രസുമായുള്ള സഖ്യരൂപവത്കരണം: കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത- AAP എം.എല്‍.എ.

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടി തീരുമാനം തുടര്‍ന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രിയും എ.എ.പി. എം.എല്‍.എയുമായ സൗരഭ് ഭരദ്വാജ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്താലും എ.എ.പി.- കോണ്‍ഗ്രസ് സഖ്യത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ […]

Technology

ബുള്ളറ്റഡ് ലിസ്റ്റും ഹൈലൈറ്റുമുള്‍പ്പടെ പുതിയ നാല് ടെക്സ്റ്റ് ഫോർമാറ്റിങ് ടൂളുകളുമായി വാട്സ്ആപ്പ്.

പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ഓപ്ഷനുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. നിലവിലുള്ള ബോൾഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകൾക്ക് പുറമെയാണ് നാല് പുതിയ ടൂളുകൾ വാട്‌സ്ആപ്പ് പുതിയ പതിപ്പിലൂടെ പുറത്തിറക്കിയത്. ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകൾ. മെറ്റാ സിഇഒ മാർക്ക് […]

Keralam

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; 12 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കോളേജിലെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അഖിൽ, കാശിനാഥൻ, അമീൻ അക്ബർ,  ജോൺസൺ, ആസിൻ്റോ  ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. […]

Keralam

ആലപ്പുഴയിൽ ആളില്ലാത്തവീട്ടിൽ കവർച്ച; അഞ്ചര പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

ആലപ്പുഴ: കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിയും  കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.  വ്യാഴാഴ്ചയായിരുന്നു സംഭവം.അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ വീടു […]

Keralam

ഉപതെരഞ്ഞെടുപ്പിൽ പത്തിടത്ത് എൽഡിഎഫും യുഡിഎഫും, മൂന്നിടത്ത് ബിജെപി; എൽഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ആറ് വാർഡുകൾ ഇടതുമുന്നണി പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡിൽ എൽഡിഎഫ് അട്ടിമറി ജയം നേടി. ലോക് സഭ തെരഞ്ഞെടുപ്പിന് […]

Health Tips

ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം, മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം […]

Sports

ആകാശ് ദീപ് ആദ്യ സെഷനിൽ ഹീറോ; നോബോളിന് പിന്നാലെ വിക്കറ്റ് വേട്ട

റാഞ്ചി: ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഹീറോയായി പേസർ ആകാശ് ദീപ്. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് ബംഗാൾ താരം വീഴ്ത്തിയത്. ഇന്ത്യയ്ക്കെതിരെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് ബാറ്റിം​ഗ് തകർച്ച നേരിടുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഒരൽപ്പം നിർഭാ​​ഗ്യത്തോടെയാണ് ആകാശ് […]

Keralam

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപ്പടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായും കത്തിനശിച്ചു. തീ പടരും മുമ്പ് യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.