Keralam

പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്‍റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ […]

Entertainment

സിനിമ-സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

തിരുവനന്തപുരം: സിനിമ-സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സീരിയൽ ചിത്രീകരണത്തിന് ശേഷം തിരികെ പോകവേ തമ്പാനൂരിൽ വെച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.കാലിന് ഗുരുതരമായി പരിക്കേറ്റ കാർത്തിക് പ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയാണ് കാർത്തിക്.

India

രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസ് സംഘത്തിനു നേരെ വെടിവെപ്പ്

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസ് സംഘത്തിനു നേരെ വെടിവെപ്പ്. കൊച്ചിയിൽ നടന്ന സ്വർണമോഷണ സംഘത്തെ പിടികൂടാന്‍ ആലുവ റൂറൽ പൊലീസ് പരിധിയിൽ നിന്നെത്തിയ പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. കേരള പൊലീസുകാർക്ക് നേരെ […]

Keralam

സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി

കോഴിക്കോട്: കേരള പദയാത്രയോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഭരദ്വാജ് ഒ എം. ജാതി പരാമര്‍ശം ഉള്ള നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തതിലൂടെ ജാതി അധിക്ഷേപം നടത്തുകയാണ് ചെയ്തത്. […]

Entertainment

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പണം തട്ടിപ്പ്; പരാതിയുമായി ബോളിവുഡ് താരം വിദ്യാ ബാലൻ

സ്വന്തം പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമ്മിച്ച് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിയുമായി ബോളിവുഡ് താരം വിദ്യ ബാലൻ. മുംബൈ ഖാർ പൊലീസാണ് താരത്തിന്റെ പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്തത്. വിദ്യാ ബാലൻ്റേതെന്ന് തോന്നിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം ഐഡി സൃഷ്ടിച്ച്, ജോലി നൽകാമെന്ന് പറഞ്ഞ് സന്ദേശമയച്ചായിരുന്നു ഇയാൾ ആളുകളോട് […]

Keralam

ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സർക്കുലറിൽ പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്ന് പറഞ്ഞ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുന്നു. ‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈക്കോയിൽ വരുകയും […]

Keralam

കാട്ടുപോത്തിനെ വേട്ടയാടിയ നാലം​ഗ സംഘം നിലമ്പൂരിൽ വനംവകുപ്പിന്‍റെ പിടിയില്‍

മലപ്പുറം: നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49) സുനീർ പത്തൂരാൻ (37) ഷിജു കൊട്ടുപാറ (35 ) ഇരുപ്പുകണ്ടം ബാലകൃഷ്ണൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇന്നലെ രാത്രിയിലാണ് പ്രതികൾ വനം വകുപ്പിന്റെ […]

India

പേര് മാറ്റി യോഗി സര്‍ക്കാര്‍; ജമാ മസ്ജിദ് മെട്രോസ്റ്റേഷന്‍ ഇനി മംഗമേശ്വര്‍ സ്റ്റേഷന്‍

ആഗ്ര: ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജമാ മസ്ജിദ് മെട്രോസ്റ്റേഷന് മംഗമേശ്വര്‍ മേട്രോ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. തൊട്ടടുത്ത മംഗമേശ്വര്‍ ക്ഷേത്രത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റമെന്ന് യുപിഎംആര്‍സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ […]

Sports

ജർമ്മൻ ഫുട്ബോൾ ഇതിഹാസ താരം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു

ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 63-ാം വയസിലാണ് അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലിൽ ജർമ്മനിയുടെ വിജയ​ഗോൾ നേടിയ താരമാണ് ആന്ദ്രേസ്. കൈസർലൗട്ടേൺ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. […]

India

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്. അനാരോഗ്യം കാരണമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സോണിയ അറിയിച്ചിരുന്നു. തുടർച്ചയായി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് ലോക്സഭയിലെത്തിയിരുന്ന […]