India

ചണ്ഡിഖഡ് മേയർ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ചണ്ഡിഖഡ് മേയർ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. അസാധുവെന്ന് രേഖപ്പെടുത്തിയ വോട്ടുകൾ സാധുവായി കണക്കാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി- കോൺഗ്രസ് സഖ്യത്തിന് വിജയം […]

Keralam

കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്‌ഐഡിസിയെന്ന് ഷോണ്‍ ജോര്‍ജ്

കൊച്ചി: കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്‌ഐഡിസിയെന്ന് ഷോണ്‍ ജോര്‍ജ്. കാര്യങ്ങള്‍ നിയന്ത്രിച്ചത് എക്‌സാലോജിക് ആണ്. ധാതുമണല്‍ കൊള്ളയടിക്കാന്‍ കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്നും കെഎസ്‌ഐഡിസിയെ കൊള്ള സംഘമാക്കിയെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. 2017 ല്‍ നഷ്ടത്തിലായിരുന്ന സിഎംആര്‍എല്‍ 2020 ആയപ്പോള്‍ കോടികളുടെ ലാഭത്തിലായി. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. […]

India

സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്ന് എസ്പി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വിഭജന കാര്യത്തില്‍ ധാരണയെത്താനാവാതെ എസ്പിയും കോണ്‍ഗ്രസും. തിങ്കളാഴ്ച രാത്രി നടന്ന ചര്‍ച്ചയില്‍ മൂന്ന് സീറ്റുകളെ ചൊല്ലിയാണ് ധാരണയിലെത്താന്‍ കഴിയാതെ പോയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്നാണ് എസ്പിയുടെ വാഗ്ദാനം. കോണ്‍ഗ്രസ് ആവശ്യപ്പെട്ട മൊറാദാബാദ്, ബിജ്‌നോര്‍, ബല്ലിയ സീറ്റുകളെ ചൊല്ലിയാണ് സീറ്റ് […]

India

സെന്‍റ് സ്റ്റീഫൻസ് കോളേജിൽ അസംബ്ലിക്ക് ഹാജരാകാത്ത 100 വിദ്യാർഥികൾക്ക് സസ്പെൻഷൻ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ കൂട്ട സസ്പെൻഷൻ. നൂറോളം കുട്ടികളെയാണ് സസ്പെൻഡ് ചെയ്തത്. പ്രഭാത അസംബ്ലിയിൽ പങ്കെടുക്കാത്തതിനാലാണ് കോളെജിലെ നൂറോളം ഒന്നാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് വിവരം. ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് കോളെജ് അധികൃതർ ഇമെയിൽ അയച്ചു. ഫെബ്രുവരി 17നാണ് വിദ്യാർഥികള്‍ക്ക് ഇ മെയിൽ […]

Movies

ധനുഷിന്റെ അമ്പതാം ചിത്രമായൊരുങ്ങുന്ന ‘രായൻ’ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

ധനുഷ്  നായകനാവുന്ന പുതിയ ചിത്രമായ ‘രായൻ’ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. ധനുഷിന്റെ അമ്പതാം ചിത്രമായൊരുങ്ങുന്ന രായന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അദ്ദേഹം തന്നെയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്  ചിത്രം നിർമിക്കുന്നത്. ഡി 50 എന്നായിരുന്നു ‘രായൻ’ ഇതുവരെ അറിയപ്പെട്ടിരുന്നത്. രായന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം […]

Keralam

42 ലക്ഷം കുടിശ്ശിക; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് നടപടി. 42 ലക്ഷം രൂപയാണ് കളക്ട്രേറ്റിലെ ഓഫീസുകളുടെ കുടിശിക. കറണ്ട് ബില്‍ അടയ്ക്കാത്തത് 13 ഓഫീസുകളാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കുടിശികയ്ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ […]

Keralam

അതിരപ്പള്ളിയിൽ ചായക്കട തകർത്തു ആനക്കൂട്ടം

തൃശൂർ: ചാലക്കുടി അതിരപ്പള്ളി തുമ്പൂർമുഴിയിൽ കാട്ടാനക്കൂട്ടം ചായക്കട തകർത്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകർത്തത്. ആറ് ആനകൾ അടങ്ങുന്ന കൂട്ടമാണ് കടക്കു മുന്നിൽ എത്തിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ചായക്കടയിലെ സാധനങ്ങൾ വലിച്ചിടുകയും ഗ്രില്ല് തകർക്കുകയും ചെയ്തു. തുമ്പൂർമുഴി കാണാൻ വിനോദസഞ്ചാരികൾ ഇറങ്ങുന്ന സ്ഥലത്താണ് കാട്ടനക്കൂട്ടമെത്തിയത്.   […]

Entertainment

പെൺകുട്ടികളുടെ പോസ്റ്റിന് മാസ് മറുപടി നൽകി സിനിമാതാരം വിജയ് ദേവരകൊണ്ട

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സിനിമാ രംഗത്താണ് വിജയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചതെങ്കിലും കുട്ടികൾ അടക്കം വിലിയൊരു വിഭാഗം ഫാൻസിനെ വിജയ് ആകർഷിച്ചു. രണ്ട് വിദ്യാർത്ഥിനികളായ ഫാൻസുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.  വിജയ് തങ്ങളുടെ റീലിൽ കമന്റിടണം എന്ന രീതിയിൽ രണ്ട് […]

Keralam

മരട് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നിഷേധിച്ചു

എറണാകുളം: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതിയില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു.ക്ഷേത്രഭാരവാഹികൾ ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ജില്ലാ കളക്ടറും ഇന്നലെ അനുമതി നിഷേധിച്ച് ഉത്തരവിറക്കിയിരുന്നു. ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം സെക്രട്ടറി അപേക്ഷ നൽകിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് […]

Local

മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം

മലപ്പുറം: ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സെവൻസ് ഫുട്ബാളിനിടെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം ഉണ്ടായത്. ഏറെ നേരത്തെ സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. പത്തോളം […]