World

പ്രിമാര്‍ക്കുമല്ല പ്രൈമെര്‍ക്കുമല്ല പര്‍ ഐ മാര്‍ക്ക്; ആശയക്കുഴപ്പം തീർത്ത് കമ്പനി

പ്രിമാര്‍ക്ക്, പ്രൈമാര്‍ക്ക് എന്നിങ്ങനെയെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ബജറ്റ് റീട്ടെയില്‍ ശൃംഖല അവരുടെ പേരിന്റെ ശരിയായ ഉച്ചാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് പ്രിമാര്‍ക്ക് എന്നാണ് അറിയപ്പെടുന്നതെങ്കില്‍ കൂടുതല്‍ ഇംഗ്ലീഷുകാരും പ്രൈമാര്‍ക്ക് എന്ന് ഉച്ചരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ പ്രിമെര്‍ക്ക് എന്നും പറയാറുണ്ട്. ഏതായാലും ഈ ആശയക്കുഴപ്പം കമ്പനി തന്നെ […]

World

എഐ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമനിർമാണത്തിന് ഒരുങ്ങി യുകെ

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാക്കാന്‍ യുകെ ഒരുങ്ങുന്നു. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിനായി മോശം ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കുന്ന എഐ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി […]

World

ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)

ലണ്ടന്‍: ലണ്ടന്‍ ഗാറ്റ്വിക്ക് – കൊച്ചി എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ നാഷണല്‍ കമ്മിറ്റി. പ്രസ്തുത വിഷയം പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയിലൂടെയും കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിലൂടെയും […]

World

വീടിനുള്ളിലെ സ്‌റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം

പീറ്റർബറോ: വീടിനുള്ളിലെ സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം. പീറ്റർബറോയിലെ സ്പാൾഡിങിൽ കുടുംബമായി താമസിച്ചിരുന്ന സോജൻ തോമസ് (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.40നായിരുന്നു അപകടം. വീടിന്റെ മുകൾ നിലയിൽ നിന്നും സ്റ്റെയർ ഇറങ്ങവെ താഴെ വീണതിനെ തുടർന്ന് കഴുത്തിനേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക […]

Keralam

ജി സുധാകരന്റെ വിമര്‍ശനം എസ്എഫ്‌ഐക്കെതിരെയല്ല; പി എം ആര്‍ഷോ

ആലപ്പുഴ: സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായ ജി സുധാകരന്‍ നടത്തിയ വിമര്‍ശനം എസ്എഫ്‌ഐക്കെതിരെയല്ലെന്ന് സംഘടന സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. അദ്ദേഹം നടത്തിയ പരാമര്‍ശം മുന്‍ എസ്എഫ്‌ഐ നേതാവ് എന്ന നിലക്കാണെന്നും ആര്‍ഷോ പറഞ്ഞു. കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. എസ്എഫ്‌ഐ സ്ഥാപക നേതാക്കളില്‍ […]

Local

ഏറ്റുമാനൂർ എം.സി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് കാറിലും മിനി വാനിലും ഇടിച്ചു യുവാവിന് ദാരുണാന്ത്യം

ഏറ്റുമാനൂർ: എംസി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് കാറിലും റോഡരികിൽ നിർത്തിയിട്ട മിനി വാനിലും ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി കോടികുളം വാഴപ്പറമ്പിൽ വി.ഒ മാത്യുവിന്റെ മകൻ അരുൺ മാത്യു (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ എംസി റോഡിൽ തെള്ളകത്ത് വെച്ചായിരുന്നു  അപകടം. അരുൺ […]

District News

കെ.എം. മാണിയെ കുറിച്ചുള്ള ഓര്‍മ്മകളും ഫോട്ടോകളും നേരിട്ട് പങ്കുവെക്കാം; മാണിസം വെബ് സൈറ്റ് തയ്യാറാക്കി യൂത്ത് ഫ്രണ്ട്

പാലാ : കെ.എം. മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും വീഡിയോകളും വെബ് സൈറ്റില്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്ന ‘മാണിസം’ വെബ് സൈറ്റ് തയ്യാറാക്കി യൂത്ത് ഫ്രണ്ട്.  വെബ് സൈറ്റിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളില്‍ […]

Local

ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ സിയോൺ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നടന്നു

ഏറ്റുമാനൂർ : ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ സിയോൺ ജംഗ്ഷനിൽ സിപിഐ(എം) ഏറ്റുമാനൂർ കച്ചേരി ബ്രാഞ്ച് നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ  ഉദ്ഘാടനം സിപിഐ(എം) ഏരിയ സെക്രട്ടറി ബാബു ജോർജ് നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ടിവി ബിജോയ്, രതീഷ് രത്നാകരൻ പ്രശസ്ത കഥാകൃത്തും ഗാനരചയിതാവുമായ ഹരി […]

Movies

‘അമ്മ’യില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍

കൊച്ചി: മലയാളസിനിമാ പ്രവര്‍ത്തകരുടെ സംഘടനായ അമ്മയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍. കലൂരിലെ അമ്മയുടെ ഓഫീസില്‍ വെച്ചാണ് ചടങ്ങ് നടന്നത്. മമ്മൂട്ടി പതാകയുയര്‍ത്തി. മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ശ്രീനിവാസന്‍, സരയു, ബാബുരാജ്, നാദിര്‍ഷ, തെസ്‌നി ഖാന്‍, ജോമോള്‍, ടിനി ടോം, രാമു, വിനു മോഹൻ, ജയൻ, […]

Local

അതിരമ്പുഴ തിരുനാൾ; ദേശക്കഴുന്ന് ഇന്ന് സമാപിക്കും, നഗരപ്രദക്ഷിണം നാളെ

അതിരമ്പുഴ: അതിരമ്പുഴ സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്നു വരുന്ന ദേശക്കഴുന്ന് ഇന്ന് സമാപിക്കും. ഇന്ന് നടക്കുന്ന വടക്കും ഭാഗത്തിന്റെ ദേശക്കഴുന്ന് വൈകുന്നേരം ആറിന് റീത്താ ചാപ്പലിൽ നിന്നും ഓണംതുരുത്ത്‌ സെൻറ് ജോർജ് ചാപ്പലിൽ നിന്നും ആരംഭിക്കും. രാത്രി ഒമ്പതിന് ചെറിയപള്ളിയിൽ എത്തിച്ചേരുന്ന പ്രദക്ഷിണത്തെ […]