Banking

ഒക്ടോബർ ഒന്നാം തീയ്യതി ട്രഷറികളിലെ പണമിടപാടുകൾ തുടങ്ങാൻ വൈകും; പെൻഷൻ, സേവിങ്സ് ബാങ്ക് ഇടപാടുകൾക്ക് ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 30ന് പാദവർഷം അവസാനിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലെയും ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്. ശേഷം പിറ്റേദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ […]

Health

പുറത്തിറങ്ങിയുള്ള കളികള്‍ കുറഞ്ഞു, സ്ക്രീന്‍ ടൈം കൂടി; കുട്ടികൾക്കിടയിൽ ഹ്രസ്വദൃഷ്ടി വ്യാപിക്കുന്നു‌, 2050 ഓടെ 740 ദശലക്ഷം രോ​ഗബാധിതർ

കുട്ടികള്‍ക്കിടയിലും കൗമാരക്കാർക്കിടയിലും ഹ്രസ്വദൃഷ്ടി അഥവ മയോപിയയുടെ വ്യാപനം കുതിച്ചുയരുകയാണ്. 2050-ഓടെ ആഗോളതലത്തില്‍ ഏതാണ്ട് 740 ദശലക്ഷം യുവാക്കള്‍ മയോപിയ ബാധിതരാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രവചനം. 50 രാജ്യങ്ങളില്‍ 5.4 ദശലക്ഷം ആളുകള്‍ പങ്കെടുത്ത 276 പഠനങ്ങള്‍ വിലയിരുത്തിയാണ് ഗവേഷക സംഘം പഠനം നടത്തിയത്. പഠനത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ […]

Keralam

‘ആ മനുഷ്യന്‍ എന്നെ ചതിച്ചു’: മുഖ്യമന്ത്രിക്കെതിരേ പരസ്യ യുദ്ധപ്രഖ്യാപനവുമായി പിവി അന്‍വര്‍, പോലീസിനെതിരേ വീഡിയോ തെളിവുകള്‍ പുറത്തുവിട്ടു

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യയുദ്ധപ്രഖ്യാപനം നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പോലീസ് സ്വര്‍ണം പിടിച്ച കേസുകളില്‍ സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് പുനഃരന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നാണ് ഇന്നു മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ വെല്ലുവിളിച്ചത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് താന്‍ ഉന്നയിച്ച പരാതികളില്‍ മുഖ്യമന്ത്രി […]

Sports

ടെസ്റ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഷാക്കിബ് അല്‍ ഹസന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിര്‍പൂരില്‍ നടക്കാനിരിക്കുന്ന മത്സരമായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് അറിയിച്ചു. 2024 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിച്ചുവെന്നും ഷാക്കിബ് […]

District News

കോട്ടയത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം പള്ളത്ത് എംസി റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരു കാറും സ്കൂട്ടറും ബൈക്കും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർവശത്ത് നിന്നും എത്തിയ സ്കൂട്ടർ, ബൈക്ക്, ജീപ്പ് എന്നീ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. […]

Keralam

നെഹ്രു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയ്ക്ക് ശനിയാഴ്ച കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് നെഹ്രു ട്രോഫി വള്ളം കളി. വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. 70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ 19 […]

Local

മാന്നാനം ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ജീവിത ശൈലി, വൃക്ക, ഹൃദ്രോഗ നിർണ്ണയക്യാമ്പ്

മാന്നാനം: മാന്നാനം ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ജീവിത ശൈലി, വൃക്ക, ഹൃദ് രോഗ നിർണ്ണയക്യാമ്പ്  സെപ്തംബർ 27 ന് രാവിലെ 7.00 മുതൽ മാന്നാനം ലയൺസ് ക്ലബ് ഹാളിൽ നടക്കും. മാന്നാനം സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. മാന്നാനം ലയൺസ് […]

District News

ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് മെഗാ അദാലത്ത് സെപ്റ്റംബർ 27, 28, 30 തീയതികളിൽ കോട്ടയത്ത്

കോട്ടയം: ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് പിഴ അടയ്ക്കാൻ അവസരമൊരുക്കി മെഗാ അദാലത്ത്. കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് സെപ്റ്റംബർ 27, 28, 30 തീയതികളിൽ കോട്ടയത്ത് നടക്കും. കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള […]

Health

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് പാരസെറ്റമോള്‍ ഉള്‍പ്പെടെ 53 മരുന്നുകള്‍

കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെ അന്‍പതിലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററിന്‌റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. 53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ല (നോട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി- എന്‍എസ്‌ക്യു) എന്ന് കേന്ദ്ര ഡ്രേഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) […]

Movies

പരാതികള്‍ വാട്‌സാപ്പില്‍ സ്വീകരിക്കാന്‍ ഫെഫ്ക; സിനിമാ – സീരിയല്‍ രംഗത്തെ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍

സിനിമയിലും സീരിയലിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് തൊഴിലിടത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരാതിയായി ടെക്സ്റ്റ് മെസ്സേജ് വാട്‌സാപ്പ് വഴി അറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തുവിട്ട് ഫെഫ്ക. 8590599946 എന്ന നമ്പറിലേക്കാണ് പരാതികള്‍ അറിയിക്കേണ്ടത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളും സമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരാതിയറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തുവിട്ടുകൊണ്ട് ഫെഫ്ക […]