Local

ഒടുവിൽ ആശ്വാസം: മെഡിക്കൽ കോളേജിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിച്ചു

ഗാന്ധിനഗർ: ഒടുവിൽ ആശ്വാസം.  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിച്ചു. ജനുവരി മാസം കഴിയാറായിട്ടും ഡിസംബർ മാസത്തെ ശമ്പളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ ജീവനക്കാർക്ക് ലഭിച്ചിരുന്നില്ല. അതിരമ്പുഴ പള്ളിയിലെ […]

World

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

2020 ലെ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കാൻ വിസമ്മതിക്കുകയും നിരവധി ക്രിമിനൽ കേസുകൾ നേരിടുകയും ചെയ്ത ഒരു നേതാവിൻ്റെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അതിശയകരമായ തിരിച്ചുവരവുകളിൽ ഒന്നായി ഈ ദിവസം ചരിത്രത്തിൽ അടയാളപ്പെടുത്തും. ഡൊണാൾഡ് ട്രംപ് ഇന്ന് 47-ാമത് യുഎസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എസ് ജയശങ്കർ ചടങ്ങിൽ […]

Keralam

കണ്ണന്റെ മുന്നിൽ മകരമാസ മാം​ഗല്യ തിരക്ക്; ​ഗുരുവായൂരിൽ ഇന്നലെ നടന്നത് 229 വിവാഹങ്ങൾ

തൃശൂർ: മകരമാസ മാം​ഗല്യത്തിന്റെ തിരക്കിൽ അമർന്ന് ​ഗുരുവായൂർ അമ്പല നട. ഇന്നലെ മാത്രം കണ്ണന്റെ സന്നിധിയിൽ 229 വിവാഹങ്ങളാണ് നടന്നത്. മൊത്തം 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നു. ഇതിൽ 19 എണ്ണം റദ്ദായി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത്. […]

World

യുകെ, ഹെറിഫോഡ് മലയാളി അസോസിയേഷന്റെ(ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘നക്ഷത്ര രാവ് 2K25’ ശനിയാഴ്ച്ച

ഹെറിഫോഡ്: ഹെറിഫോഡ് മലയാളി അസോസിയേഷന്റെ(ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘നക്ഷത്ര രാവ്’ ജനുവരി 11 ശനിയാഴ്ച്ച നടക്കും. ഹെറിഫോഡിലെ സെന്റ് മേരീസ് RC ഹൈസ്കൂളിൽ വൈകുന്നേരം 3 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പാട്ടും, നൃത്തവും സ്നേഹവിരുന്നുമായി ആഘോഷങ്ങളുടെ ഒരു രാത്രിയാണ് ഹെറിഫോർഡിലെ മലയാളികൾക്കായി അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഹെറിഫോഡിലെ […]

World

യുകെയിൽ സ്കിൽഡ് വർക്കർ വീസ മാറ്റങ്ങൾ പ്രാബല്യത്തിൽ; 38,700 പൗണ്ട് ശമ്പളമില്ലാത്തവർക്ക് ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല

ഹെറിഫോഡ്: ബ്രിട്ടനിലേക്കുള്ള സ്കിൽഡ് വർക്കർ വീസയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ വരുത്തിയ കാതലായ മാറ്റങ്ങൾ ഈ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. വീസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയർത്തിയതാണ് ഇതിൽ ഏറ്റവും സുപ്രധാനമായ മാറ്റം. ഒട്ടുമിക്ക സ്കിൽഡ് വർക്കർ വീസയ്ക്കും അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം  38,700 […]

World

യുകെയിൽ സമരം ഒഴിവാക്കാൻ തീവ്രശ്രമം; നഴ്സുമാർക്കും അധ്യാപകർക്കും കൂടുതൽ ശമ്പള വർധനവിന് സാധ്യത

ഹെറിഫോഡ് : നഴ്സുമാരും അധ്യാപകരും ഉൾപ്പടെ പൊതുമേഖലയിലെ ജീവനക്കാർക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വർധനവായിരുന്നു ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത്. എന്നാൽ, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാർത്ഥ അവസ്ഥ മനസിലായതോടെ സർക്കാർ അടുത്ത വർഷത്തേക്ക് നിർദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വർധനവ് മാത്രമായിരുന്നു. ഇതോടെ […]

Health

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മാസത്തിനകം ത്വക്ക്‌ ബാങ്ക്‌ ; രണ്ടാംഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിലും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ത്വക്ക്‌ ബാങ്ക്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭിക്കാൻ കെ സോട്ടോയുടെ അനുമതി നേടിയശേഷം മറ്റ് നടപടിക്രമംപാലിച്ച് ഒരു മാസത്തിനകം കമീഷൻ ചെയ്യും. രണ്ടാംഘട്ടം കോട്ടയം മെഡിക്കൽ കോളേജിലും […]

World

ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന്

യു കെ, ഹെറിഫോഡ്:  ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന് നടക്കും. ഹെറിഫോഡിലെ ഹാംപ്ടൺ ബിഷപ്പ് വില്ലജ് ഹാളിൽ ഞായറാഴ്ച നാല് മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വിവിധ കലാപരിപാടികളോടെ നടക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത വയലിനിസ്റ് അക്ഷയുടെ വയലിൻ […]

Health

എട്ട് പുരുഷന്‍മാരില്‍ ഒരാള്‍ക്കുവീതം പ്രോസ്‌റ്റേറ്റ് കാന്‍സര്‍; ജനിതക പരിശോധനയിലൂടെ രോഗം നേരത്തേ കണ്ടെത്താം

പുരുഷന്‍മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. കണക്കുകള്‍ കാണിക്കുന്നത് എട്ട് പുരുഷന്മാരെ എടുത്താല്‍ അതില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് പ്രോസ്‌റ്റേറ്റ് അര്‍ബുദം ബാധിക്കാമെന്നാണ്. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരിലാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. ഏകദേശം 60ശതമാനം കേസുകളും 65 വയസും അതില്‍ കൂടുതലുമുള്ളവരിലാണ് കാണുന്നത്. പുതിയ […]

Music

തമിഴിൽ മാത്രമല്ല മലയാളികൾക്കുമുണ്ട് ഹിപ്പ് ഹോപ്പ്; സോഷ്യൽ മീഡിയകളിൽ തരംഗമായ് ‘സാവുസായ്’

മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‌’സാവുസായ്’ വൈറലാകുന്നു. ഗാനത്തിന്റെ ബീറ്റ്സും ലിറിക്സും ആരാധകർ ഏറ്റെടുത്തതോടെ ഗാനം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ […]