Movies

പരാതികള്‍ വാട്‌സാപ്പില്‍ സ്വീകരിക്കാന്‍ ഫെഫ്ക; സിനിമാ – സീരിയല്‍ രംഗത്തെ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍

സിനിമയിലും സീരിയലിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് തൊഴിലിടത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരാതിയായി ടെക്സ്റ്റ് മെസ്സേജ് വാട്‌സാപ്പ് വഴി അറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തുവിട്ട് ഫെഫ്ക. 8590599946 എന്ന നമ്പറിലേക്കാണ് പരാതികള്‍ അറിയിക്കേണ്ടത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളും സമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരാതിയറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തുവിട്ടുകൊണ്ട് ഫെഫ്ക […]

Keralam

തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

District News

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കും: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, ട്രയിൻ യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കുന്നതാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. അതത് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ എം.എൽ.എ മാരും മറ്റ് ജനപ്രതിനിധികളും ജനസദസ്സിൽ പങ്കെടുക്കും. റയിൽവേ […]

District News

പക്ഷിപ്പനി: കോട്ടയത്തെ മൂന്നു താലൂക്കുകളിൽ നിയന്ത്രണവും പരിശോധനയും

കോട്ടയം:  പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നിയന്ത്രണങ്ങളും പരിശോധനയും. മൂന്നു സ്ഥലങ്ങളെയും പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് തുടർനടപടികൾ ചർച്ച ചെയ്യാനായി ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത […]

Local

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായ വിതരണവും നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, മാന്നാനം സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് എന്നിവയുടെ സഹകരണത്തോടെ 147 വൃക്കരോഗികൾക്കാണ് സഹായവിതരണം നടത്തിയത്. കോട്ടയം എം പി അഡ്വ. കെ […]

Local

കുട്ടികളുടെ ആശുപത്രിയിൽ ഗുരുതര അണുബാധ കണ്ടെത്തുന്നതിന് നൂതന സംവിധാനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരമായ അണുബാധയുള്ള കുട്ടികളുടെ ശരീര ശ്രവങ്ങളിലെ അണുക്കളെ കണ്ടുപിടിക്കാനുള്ള നൂതന സംവിധാനം ഒരുങ്ങുന്നു. ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്ടി സീമിയ തുടങ്ങിയ അസുഖബാധിതരായ കുട്ടുകൾക്ക് രണ്ടുമണിക്കൂറിനുള്ളിൽ അണുബാധ തിരിച്ചറിയാനുള്ള നൂതന സംവിധാനമായ മൾട്ടിപ്ലക്സ് പി സി ആർ മെഷിൻ സെപ്തംബർ 28ന് […]

Keralam

തൃശൂർ പൂരം കലക്കൽ: സുരേഷ് ഗോപിയിലേക്ക് സംശയം നീളുന്നു

തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദം പുതിയ തലത്തിലേക്ക്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ സഹായിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു പൂരം കലക്കൽ എന്ന ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂരത്തിന്‍റെ രാത്രി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് […]

Sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്ത് ആദ്യ പത്തിൽ, രോഹിതിനും കോഹ്ലിക്കും തിരിച്ചടി

ഇന്നു പുറത്തുവിട്ട പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും തിരിച്ചടി. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിനു പിന്നാലെ അഞ്ച് സ്ഥാനം താഴേക്കിറങ്ങി രോഹിത് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തേക്കു വീണപ്പോള്‍ കോഹ്ലി ആദ്യ പത്തില്‍ നിന്നു തന്നെ […]

Keralam

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം; കണ്ടെത്തുന്നത് 71ാം ദിനം

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരികീരിച്ചു. നാവിക സേന […]

Keralam

വേണാട് എക്‌സ്പ്രസിൽ യാത്രാ ദുരിതം രൂക്ഷം, കൂടുതല്‍ കോച്ച് അനുവദിക്കണം; മന്ത്രി റെയില്‍വേക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന വേണാട് എക്‌സ്പ്രസിൽ യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണക്കാലത്ത് ട്രെയിനുകളിലെ […]