No Picture
Keralam

സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി 10 രൂപ കുറയ്ക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ കേരളത്തെക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ കേരള സർക്കാർ കൊള്ള നടത്തുകയാണെന്ന് അദ്ദേേഹം‌ ആരോപിച്ചു. കഴിഞ്ഞ തവണ കേന്ദ്രം നികുതി […]

No Picture
Keralam

സംസ്ഥാന സർക്കാരും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് സംസ്ഥാന സർക്കാർ കുറയ്ക്കുന്നത്. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം […]

No Picture
India

ഒമിക്രോണിൻ്റെ ഉപവകഭേദം ബി എ 4 ഇൻഡ്യയിലും

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണി​ന്‍റെ ഉ​പ​വ​ക​ഭേ​ദ​മാ​യ ബി​എ.4 ഇൻഡ്യയിൽ സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ബി​എ.4 ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ലാ​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍​സാ​കോ​ഗ് ന​ട​ത്തി​യ ജെ​നോം പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ​വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. മെ​യ് ഒ​മ്പ​തി​ന് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ ആളിലാണ് ഒ​മി​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദം ​ കണ്ടെത്തിയത്.

No Picture
Local

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

ഏറ്റുമാനൂർ: കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഏറ്റുമാനൂരിനടുത്ത് പേരൂരിൽ കറുത്തേടത്ത് രാജീവിൻ്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ബുധനാഴ്ചയാണ് സംഭവമെങ്കിലും ഇന്നലെയാണ് ഉടമ വിവരമറിയുന്നത്. വാടകക്ക് കൊടുത്തു വന്നിരുന്ന വീടാണിത്.കുറച്ചു നാളായി താമസക്കാരില്ലായിരുന്നു. ഇന്നലെ ഉടമ വീടും പരിസരും നോക്കാൻ വന്നപ്പോഴാണ് കിണർ ഇടിഞ്ഞത് കാണുന്നത്.

No Picture
Business

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്നു മാത്രം ഉണ്ടായത്. മെയ് മാസത്തെ ഏറ്റവും വലിയ വിലക്കുറവിൽ നിന്നാണ് സ്വർണ വില കയറിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,040 […]

No Picture
Business

ഇന്ത്യ ശ്രമിക്കുന്നത് ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാകാൻ: മന്ത്രി പിയൂഷ് ഗോയൽ

 വിലയേറിയ ജീവനുകൾ രക്ഷിക്കാൻ പിന്തുണ ആവശ്യമായ രാജ്യങ്ങളിലേക്ക് അടിയന്തിരമായി കോവിഡ് അനുബന്ധ ആരോഗ്യ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ രാജ്യങ്ങൾ സൗകര്യമൊരുക്കണം. ലോകരാജ്യങ്ങൾ ഇന്ത്യക്ക് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. വാക്സിനുകളുടെ കാര്യത്തിൽ ഉദാരമായ പങ്കിടൽ കൂടുതൽ പ്രസക്തമാണ്. ആവശ്യമുള്ളവരുമായി കോവിഡ് വാക്സിനുകൾ ഉദാരമായി പങ്കിടുന്നതിന് വേണ്ട ആഗോള […]

No Picture
Local

എൻ.പി.തോമസ് ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് (വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ്) പ്രസിഡൻ്റായി എൻ.പി.തോമസും സെക്രട്ടറിയായി കെ.എസ്. രഘുനാഥൻ നായരും തെരഞ്ഞെടുക്കപ്പെട്ടു. ഒ.എം. ജോസഫ് (ട്രഷറർ), രാജു താര, ടി.എം. യാക്കൂബ്, ജോസ് പോൾ ജോർജ്, ജി. മനോജ്കുമാർ (വൈസ് പ്രസിഡൻറുമാർ), ജോസഫ് പോൾ, പി.സി.സുരേഷ്, […]

No Picture
India

പാചക വാതക വില വീണ്ടും കൂട്ടി

  കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിൻ്റെ വില 50 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞ ആഴ്ചയും ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മെയ് ഏഴിന് 50 രൂപയായിരുന്നു വർദ്ധിപ്പിച്ചത്. ഈ മാസം ആദ്യം […]

No Picture
Local

പോളയും പായലും നിറഞ്ഞ് പെണ്ണാർതോട്

* തോട് ശുചിയാക്കാൻ നടപടിയില്ല അതിരമ്പുഴ: പെണ്ണാർതോട്ടിൽ പോളയും പായലും നിറഞ്ഞു. തോട്ടിലെ ഒഴുക്ക് നിലച്ചു. കാലവർഷത്തിനു മുമ്പു നടത്തേണ്ട പോളവാരലും തോട് ശുചീകരണവും ഇത്തവണ ഉണ്ടായില്ല. അതിരമ്പുഴയിൽ നിന്ന് ഉത്ഭവിച്ച് അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ, അയ്മനം പഞ്ചായത്ത് പരിധികളിലൂടെ ഒഴുകി വേമ്പനാട് കായലിൽ പതിക്കുന്ന പെണ്ണാർതോട്ടിൽ പോള […]

No Picture
Keralam

ലൈബ്രേറിയന്‍മാര്‍ക്ക് ക്ഷേമനിധി

ലൈബ്രേറിയന്‍മാര്‍ക്ക് ക്ഷേമനിധി,സാംസ്‌കാരിക ക്ഷേമനിധിയില്‍ അംഗങ്ങളാക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളിലെയും ലൈബ്രേറിയന്‍മാരെ സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അംഗങ്ങളാക്കാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ഇന്ന് (17.05.2022) തീരുമാനിച്ചു. രണ്ടുപ്രാവശ്യമായി നല്‍കുന്ന അലവന്‍സില്‍നിന്ന് പ്രതിമാസം 50 രൂപ ക്രമത്തില്‍ കുറവ് […]