Keralam

മുത്തങ്ങയിൽ റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു

കോഴിക്കോട്: മുത്തങ്ങ പൊൻകുഴി ദേശീയപാതയിൽ റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിമാട്കുന്ന് ആൽഡ്രിൻ അഗസ്റ്റിൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മീറ്റ് ആഷർ (22)നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ […]

Keralam

തൃശൂരില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം ചാക്കില്‍; ദുരൂഹത, അന്വേഷണം

തൃശൂര്‍: പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. […]

Keralam

കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാന്‍ സാധിക്കണമെന്നും വിദ്യാരംഭദിനത്തില്‍ കുട്ടികള്‍ക്ക് ആശംകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സൗപര്‍ണിക, നതാലിയ, അലൈഖ, നിമിത്, വമിക, ഘയാല്‍ എന്നീ കുഞ്ഞുങ്ങള്‍ക്കാണ് […]

Automobiles

വാഹനവിപണിയില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്

വാഹനവിപണിയില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്. ഡ്രൈവിങ് അനുഭവവും ഇന്ധന ക്ഷമതയുമാണ് വില കൂടുതലാണെങ്കിലും ഓട്ടോമാറ്റിക്ക് കാറുകളിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നത്. രാജ്യത്തെ വാഹന വില്‍പ്പനയുടെ 26 ശതമാനവും ഓട്ടോമാറ്റിക്ക് കാറുകളാണ്. 2020ല്‍ നിന്ന് 16% വർധനയാണ് ഓട്ടോമാറ്റിക്ക് കാറുകളുടെ വില്‍പ്പനയിലുണ്ടായിരിക്കുന്നത്. ജാറ്റൊ ഡൈനാമിക്‌സാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ […]

India

ജി എൻ സായിബാബയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും; തിങ്കളാഴ്ച പൊതുദർശനം

അന്തരിച്ച മുൻ ഡൽഹി സർവകലാശാല പ്രൊഫസറും മനുഷ്യാവകാശപ്രവർത്തകനുമായ ജിഎൻ സായിബാബയുടെ മൃതദേഹം തെലങ്കാന മെഡിക്കൽ കോളേജിന് കൈമാറുമെന്ന് കുടുംബം. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട സായിബാബ ഒരു പതിറ്റാണ്ടോളം നാഗ്പുർ ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ഈ വർഷം മാർച്ച് അഞ്ചിന് കുറ്റവിമുക്തനാക്കപ്പെട്ടത്. പോളിയോ ബാധിതനായിരുന്ന സായി ബാബ ഹൃദയാഘാതം മൂലമാണ് […]

Keralam

നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു […]

Technology

ലോ ലൈറ്റ് മോഡ്: വിഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വിഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്‌ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്‌സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വിഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. […]

Keralam

മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

കൊല്ലം : മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശം അപകടകരമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. എല്ലാ മതങ്ങളും ആത്മീയ പഠനക്ലാസ് കുഞ്ഞുങ്ങൾക്ക് നൽകണം. ദൈവം നല്ലതെന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയാതെ […]

Sports

T20 WC | മിഷൻ സെമി ഫൈനല്‍; ജീവന്‍ മരണ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ

ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് എതിരാളികള്‍. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഓസ്ട്രേലിയയെ കീഴടക്കുകയാണെങ്കില്‍ നീലപ്പടയ്ക്ക് സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കും. […]

Movies

എആർഎം, വേട്ടയ്യൻ വ്യാജ പതിപ്പ്: പ്രതികളെ പിടികൂടി, വെബ്സൈറ്റ് പൂട്ടിച്ചു

കൊച്ചി: ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ ബം​ഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്. വൺതമിൽഎംവി എന്ന വെബ്സൈറ്റിലൂടെയാണ് വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നു പേരാണ് സൈറ്റിന്റെ പ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. […]