
Articles by Web Admin


ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 2000 കോടിയുടെ 200 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. രമേഷ് നഗർ മേഖലയിൽ നിന്ന് 200 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. 2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡൽഹി പൊലീസ് ഇന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ […]

‘ഓം പ്രകാശിനെ കണ്ടതായി ഓര്‍മയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍’: പ്രയാഗ മാര്‍ട്ടിന്‍
കൊച്ചി: ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍ എന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. […]

എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം; കെഎസ്‌യുവിൽ നിന്ന് വിക്ടോറിയ, നെന്മാറ,പട്ടാമ്പി കോളേജുകൾ തിരിച്ചുപിടിച്ചു
പാലക്കാട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വൻ തിരിച്ചുവരവ് നടത്തി. ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവിൽ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്പി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്എസ് കോളേജും എസ്എഫ്ഐ നേടി. പാലക്കാട് വിക്ടോറിയ കോളേജിൽ കാലിക്കറ്റ് […]

ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന് സാഹിത്യ നൊബേൽ പുരസ്കാരം
2024-ല സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യങ്ങളാണ് ഹാന്‍കാങ്ങിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ദക്ഷിണ കൊറിയയിലെ ഗ്വാങ്ജു നഗരത്തില്‍ 1970-ലാണ് ഹാന്‍ കാങ് ജനിച്ചത്. ഒന്‍പതാം വയസില്‍ തലസ്ഥാനമായ സിയോളിലേക്ക് മാറി. സാഹിത്യ […]

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ അന്തരിച്ചു
ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു. ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് […]

കേരള കോൺഗ്രസ് ജന്മം കൊണ്ട തിരുനക്കരയിൽ ജനന്മദിനം ആഘോഷിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: 1964ൽ ഭാരതകേസരി മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് പാർട്ടിക്ക് തിരികൊളുത്തി ജന്മം നൽകിയ തിരുനക്കരയിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്ത് 60-ാം ജൻമദിനം ആഘോഷിച്ചു. കിരാതമായ വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം ജനാധിപത്യ ഇന്ത്യയുടെ […]

ഹരിയാന: ‘ജാട്ട്’ അമിതാത്മവിശ്വാസത്തില്‍ അടിതെറ്റി കോണ്‍ഗ്രസ്; കളമറിഞ്ഞ് വിതച്ച് വിജയം കൊയ്ത് ബിജെപി
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്രതീക്ഷിത ഫലത്തിനും അപൂർവതയ്ക്കുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുകയാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളില്‍ 72ലും മുന്നേറ്റം കാഴ്ചവെക്കാൻ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ ചിത്രം മാറിമറിഞ്ഞു. […]

‘കാരിച്ചാല്‍ ചുണ്ടന്‍ തന്നെ ജോതാവ്’; നെഹ്രുട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തില്‍ മാറ്റമില്ല, വീയപുരത്തിന്റെ അപ്പീല്‍ തള്ളി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തില്‍ മാറ്റമില്ല. കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണ് വിജയിയെന്ന് ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി പ്രഖ്യാപിച്ചു. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി അപ്പീല്‍ കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതിയും നിലനില്‍ക്കില്ല. പരാതിക്കാരുടെ […]

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്; ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ കിരീടം നിലനിർത്തി പാലാ അൽഫോൻസാ അത്‌ലറ്റിക്‌സ് അക്കാദമി
പാലാ: ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ കിരീടം നിലനിർത്തി പാലാ അൽഫോൻസാ അത്‌ലറ്റിക്‌സ് അക്കാദമി. 14, 16,18, 20 വയസിൽ താഴെ ആൺ, പെൺ വിഭാഗങ്ങളിലായി 448.5 പോയിന്റും പുരുഷ, വനിതാ വിഭാഗങ്ങളിലായി 248 പോയിന്റും നേടിയാണ് അൽഫോൻസാ അത്‌ലറ്റിക്‌സ് അക്കാദമി രണ്ടാം തവണയും ഓവറോൾ […]