Movies

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടന്‍ മോഹന്‍രാജ് അന്തരിച്ചു

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടന്‍ മോഹന്‍രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ വേഷത്തിന്റെ പേരായ കീരിക്കാടന്‍ ജോസ് എന്ന പേരില്‍ സുപരിചിതനായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ കഠിനംകുളത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനനിയിച്ചിട്ടുള്ള […]

Keralam

ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി

ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, റെയിൽവേ ലൈൻ മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണമാണ് ഈ ക്യാമ്പയിൻ്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട […]

District News

സെന്റ് ആഗസ്റ്റിൻ കോൺവെന്റിനെതിരെയുള്ള ഗൂഡനീക്കം അവസാനിപ്പിക്കുക; സജി മഞ്ഞക്കടമ്പിൽ

എറണാകുളം: നാലപ്പത് വർഷമായി പ്രവർത്തിക്കുന്ന നാനാജാതി മതസ്ഥർ പഠിക്കുന്ന സ്‌കൂളിലേക്കും, പള്ളുരുത്തി സെന്റ് ആഗസ്റ്റിൻ കോൺവെന്റിലേക്കുമുള്ള റോഡിന്റെ പേര് സെൻറ് അഗസ്റ്റ്യൻ കോവെന്റ് റോഡ് എന്നാക്കിയത് മാറ്റണമെന്ന് ആവശ്യപ്പെട്ടു ചില വർഗീയ വാദികളുടെ താൽപ്പര്യം സംരക്ഷിക്കാൻ എറണാകുളം കോർപറേഷനിലെ ഇടത് ഭരണ സമതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൂഡനീക്കം അവസാനിപ്പിക്കണമെന്ന് […]

Local

ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി അതിരമ്പുഴ തൊട്ടിമാലിയിൽ അച്ചു സന്തോഷിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് തൊട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (34) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ […]

Keralam

നടനും സംവിധായകനുമായ മഹേഷ് ബിജെപിയിലേക്ക്; കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വ സ്വീകരണം. അംഗത്വവിതരണ കാമ്പയിനിന്റെ ഭാഗമായാണ് നടനെ ബിജെപി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ […]

World

ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ: നൂറിലധികം മിസൈലുകള്‍ വർഷിച്ചതായി റിപ്പോർട്ട്; തിരിച്ചടിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 250ലധികം മിസൈലുകള്‍ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തതായാണ് […]

Movies

മുൻനിര യുവതാരങ്ങളുടെ കൂട്ടത്തിൽ തിളങ്ങി അനു മോഹൻ; സിനിമയിൽ തുടക്കം കുറിച്ചിട്ട് 19 വർഷങ്ങൾ

മലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കിൽ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരം ഇന്ന് മലയാളത്തിൽ ഒഴിച്ചുകൂടാനാവാത്ത അഭിനേതാവാണ്.   2005 ഏപ്രിൽ 24ന് റിലീസ് ചെയ്ത ‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തിൽ […]

Movies

‘തല്ലുമാല’ക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രം ‘ആലപ്പുഴ ജിംഖാന’യുമായി ഖാലിദ് റഹ്‌മാൻ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ‘ആലപ്പുഴ ജിംഖാന’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, […]

Local

സി പി ഐ (എം) മാന്നാനം ലോക്കൽ സമ്മേളനം അഡ്വ.കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ:സി പി ഐ (എം) 24 -ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി. ഏറ്റുമാനൂർ ഏരിയായിലെ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന മാന്നാനം ലോക്കൽ സമ്മേളനം അഡ്വ.കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന […]

Local

മാന്നാനത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ കണ്ടെത്തി

കോട്ടയം: മാന്നാനത്തു നിന്ന് ഇന്നലെ കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ എറണാകുളത്തു നിന്നും കണ്ടെത്തി. മാന്നാനം തുറുമലിൽ ബിനോയിയുടെ മകൻ ആഷിക് ബിനോയി (17) യെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് രാവിലെ വീട് വിട്ടിറങ്ങിയ ആഷിക് വിട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ […]