Keralam

വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം; വി. ശിവൻകുട്ടി

സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് വിമർശനം. കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടയും […]

District News

വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പിൽ ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനമെന്ന് മന്ത്രി വിഎൻ വാസവൻ

കോട്ടയം: വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പിൽ ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനമെന്ന് മന്ത്രി വിഎൻ വാസവൻ. വ്രതം നോക്കുന്ന എല്ലാ ഭക്തർക്കും തുല്യ പരിഗണന നൽകുമെന്നും ജാതി വിവേചനം ഈ കാലഘട്ടത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വിഎന്‍ വാസവന്‍. വൈക്കം […]

Keralam

‘എമ്പുരാനെതിരായ ആർഎസ്എസ് ആരോപണങ്ങൾ അടിസ്ഥാനരഹിതം, കലാകാരന്മാരെ സംഘപരിവാർ ഭീഷണിപ്പെടുത്തുന്നു’: എം എ ബേബി

എമ്പുരാൻ വിഷയത്തിൽ പ്രതികരണവുമായി പി ബി അംഗം എം എ ബേബി. എമ്പുരാനെതിരായ ആർഎസ്എസ് ആരോപണങ്ങൾ അടിസ്ഥാനരഹിതം. സിനിമ രാജ്യദ്രോഹപരമാണ് എന്നാണ് സംഘപരിവാറിന്റെ ആക്ഷേപം. ഭരണഘടനയെ സംഘപരിവർ വെല്ലുവിളിക്കുന്നു. സിനിമയ്ക്ക് എതിരെ ആക്ഷേപ വർഷം ചൊരിയുന്നത് ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കടന്നാക്രമണം അത്യന്തം […]

Keralam

‘അവസരം ഇനിയില്ല’, അവധി ദിനത്തിലും പ്രത്യേക കൗണ്ടര്‍; മോട്ടോര്‍ വാഹനവകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി ഇന്ന് ( തിങ്കളാഴ്ച) അവസാനിക്കും. പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ എല്ലാ ആര്‍ ടി / സബ് ആര്‍ ടി ഓഫീസുകളിലും ഇന്ന് അവധി ദിനത്തിലും പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് […]

India

ക്യാപ്റ്റനായി ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ റിയാൻ പരാഗിന് പിഴ ശിക്ഷ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴശിക്ഷ. ചെന്നൈക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിലാണ് നടപടി. 12 ലക്ഷം രൂപ പിഴയെടുക്കണം.രാജസ്ഥാന്‍ നായകാനായ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരുക്കേറ്റതിനാലാണ് […]

Keralam

തൃശൂർ പൂരം വെടിക്കെട്ട് അനുമതിയിൽ നിയമോപദേശം തേടാൻ ജില്ലാ ഭരണകൂടം

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് അനുമതിയിൽ നിയമോപദേശം തേടാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയ സാഹചാര്യത്തിലാണ് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ സാധിക്കുമോ എന്നാണ് ജില്ലാ ഭരണകൂടം നിയമോപദേശം തേടുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് […]

Keralam

കേരളത്തിൽ എം. ഡി. എം മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ.എസ്. എച്ച്. ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം […]

Uncategorized

കത്തുന്ന ചൂടിനാശ്വാസം; വരുന്നു വേനല്‍ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ […]

India

SFIO അന്വേഷണത്തിനെതിരായ CMRL ഹര്‍ജി പരിഗണിക്കുന്നത് വൈകും; പുതിയ ബെഞ്ച് വിധി പറയും

മാസപ്പടി കേസിൽ ഡല്‍ഹി ഹൈക്കോടതിയിലെ ഹർജി പരിഗണിക്കുന്നത് വൈകും. ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് കേസിൽ വിധി പറയും. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലമാറിയതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ചിന് വിടുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് വിധി വരാൻ വൈകുക. […]

Keralam

കിംഗ് കോലിയുടെ ബംഗളുരുവിന് ഇന്‍സ്റ്റഗ്രാമിലും ആരാധകര്‍ ഏറെ; മറികടന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ

17.7 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇന്‍സ്റ്റഗ്രാമിലും തോല്‍പ്പിച്ച് വിരാട് കോലിയും സംഘവും. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് 17.8 ദശലക്ഷം ഫോളോവേഴ്‌സുമായി ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള അക്കൗണ്ടായി മാറി. തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ആര്‍സിബിയെ പിന്തുണക്കാനെത്തിയവരുടെ […]