Keralam

ദേശീയഗാന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പരാതി

തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പരാതി.  ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് പരാതി.  ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ്  ആര്‍എസ് രാജീവാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.  സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്.  കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ […]

Keralam

കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ അധ്യാപകനുനേരെ ആക്രമണം; അക്രമിയെ പിടികൂടി പോലീസ്

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ അധ്യാപകനുനേരെ ആക്രമണം. മുക്കത്തുള്ള എന്‍ഐടി ക്യാമ്പസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്.  എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കത്തി കൊണ്ടുള്ള കുത്തേറ്റത്.  തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്.  സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.  വിനോദ് കുമാര്‍ […]

Keralam

രോഗികളുടെ അഡ്മിഷൻ ബുക്കിന് കൂടുതൽ പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സക്ക് വരുന്ന രോഗികളുടെ  അഡ്മിഷൻ ബുക്കിന് കൂടുതൽ പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചു.  അഡ്മിഷൻ ബുക്കിനുള്ള നിരക്ക് 30 രൂപയാക്കി ഉയർത്തിയ  സർക്കുലറിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെയാണ് സൂപ്രണ്ട് തീരുമാനം പിൻവലിച്ചത്.  പഴയനിലയിൽ സൗജന്യ നിരക്കായ 10 രൂപ മാത്രമാകും […]

Keralam

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാ അപാകതയെന്ന് പരാതി

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി.  പ്രസവവേദനയുമായെത്തിയ തന്നെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചെന്ന് യുവതി ആരോപിച്ചു.  പ്രസവശേഷം തലച്ചോറിന് ക്ഷതമേറ്റ നവജാത ശിശു രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിൽ തുടരുകയാണ്. താമരശ്ശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് താലൂക്ക് ആശുപത്രിയിൽ […]

India

കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് സര്‍ക്കാര്‍; പ്രതിഷേധവുമായി ജാതി സംഘടനകൾ

ബെംഗളൂരു:  കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് സര്‍ക്കാര്‍.  സമഗ്ര ജാതി സെൻസസ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.  കർണാടക പിന്നാക്ക വികസന കമ്മിഷൻ ചെയർമാൻ ജയപ്രകാശ് ഹെഗ്ഡെയാണ് റിപ്പോർട്ട്  മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്.  കർണാടകയിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ജാതി സെൻസസ് നടപ്പാക്കും എന്നതായിരുന്നു.  പ്രതിഷേധവുമായി ജാതി സംഘടനകൾ രംഗത്തെത്തി. റിപ്പോർട്ട് […]

Banking

പേടിഎം, പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു

മുംബൈ: പേടിഎം പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. കമ്പനിയുടെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനത്തിന് അംഗീകാരം നൽകി.  ഇനി പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിൻ്റെ ഇടപാടുകൾ തുടരാനാണ് നീക്കം.  ഈ മാസം 15 ന് ശേഷം പേടിഎം വാലറ്റിലേക്കും […]

Movies

തൻ്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന ‘സ്പിരിറ്റ്’ ; സന്ദീപ് റെഡ്‌ഡി വാങ്ക

തൻ്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന സ്പിരിറ്റ് ആണെന്ന് സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക.  മറ്റ് ചാനലുകൾ പറയുന്ന പോലെ ഇതൊരു സൂപ്പർനാച്ചുറൽ ചിത്രമല്ലെന്നും ഒരു സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.  ഒരു ബോളിവുഡ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്. അനിമലിൻ്റെ […]

Keralam

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി അരക്കോടി അനുവദിച്ചു പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം:  മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യത്തെ കുറിച്ചുളള  മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പ് അരക്കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്.  ഈ മാസം 26നാണ് മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്.  ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം […]

Keralam

വൈസ് ചാന്‍സിലർ നിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്, തുടർനടപടി തേടി സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതി തടഞ്ഞതോടെ വിസി നിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്.  സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും ആവശ്യപ്പെടും.  അതേസമയം, രാഷ്ട്രപതിയുടെ തീരുമാനത്തിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ […]

Keralam

പിവി സത്യനാഥൻ്റെ കൊലപാതകം; പ്രതി അഭിലാഷുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കുത്തിക്കൊന്ന കേസിലെ പ്രതി അഭിലാഷുമായി തെളിവെടുപ്പ്.  കൊലപാതകം നടത്തിയ സ്ഥലം, ആയുധം ഉപേക്ഷിച്ച സ്ഥലം  എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.  കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്തേക്ക് എത്തിച്ചത്.  മൊബൈൽ ഫോൺ കണ്ടെടുത്തു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് […]