Keralam

ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

തിരുവനന്തപുരം: കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം.  അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാകാൻ കാരണം.  ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.  വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയിലും തൊപ്പിയും കണ്ണടയും കണ്ടെത്തി.  അസ്ഥികൂടം ഫൊറൻസിക് […]

India

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ നാലു സീറ്റില്‍ മത്സരിക്കും

തമിഴ്നാട് : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി.  സിപിഐയും സിപിഎമ്മും രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും.  കഴിഞ്ഞ തിരഞ്ഞെടുപ്പിലും രണ്ടുവീതം സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്.  ഏതൊക്കെ സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുക എന്ന് പിന്നീട് തീരുമാനിക്കും.  തിരുപ്പൂരും നാഗപട്ടണവുമാണ് സിപിഐയുടെ സിറ്റിങ് സീറ്റുകള്‍.  […]

Keralam

196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

സുൽത്താൻബത്തേരി:  196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍.  പൊക്കുന്ന്, കച്ചേരിക്കുന്ന് ഗ്രീന്‍ നെസ്റ്റ് ടി.ടി ജബീര്‍(41)നെയാണ് സുൽത്താൻ ബത്തേരി എസ്.ഐ എ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.  ബുധനാഴ്ച്ച വൈകുന്നേരം മുത്തങ്ങ തകരപ്പാടി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.  […]

Movies

മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത അംഗീകാരം; വിജയ് മുത്തു

ചെന്നൈ:  കൊടെക്കനാലിലെ ഗുണ കേവില്‍ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.  ചിത്രത്തില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച വിജയ മുത്തുവിന്‍റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.  മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചതെന്ന് […]

Sports

ആദ്യ ടെസ്റ്റിൽ പകരക്കാരനായി ഇറങ്ങിയ കിവി താരം ആരാധകരുടെ കൈയടി നേടി

വെല്ലിങ്ടണ്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പകരക്കാരനായി ഫീൽഡിങിനിറങ്ങി ആരാധകരുടെ കൈയടി നേടി കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍.  കഴിഞ്ഞ ആഴ്ചയാണ് 37കാരനായ വാഗ്നര്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.  പിന്നാലെ വാഗ്നറെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിലെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന് […]

Recent Updates

വെള്ളം സിനിമയുടെ നിർമ്മാതാവ് മുരളിദാസ് ഓസ്‌ട്രേലിയൻ മലയാളി വ്യവസായിക്കെതിരെ പരാതി നൽകി

കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്ട്രേലിയൻ മലയാളി വ്യവസായിയായ ഷിബുവിനെതിരെ വെള്ളം സിനിമയുടെ നിർമ്മാതാവ് കെ വി മുരളിദാസ്.  സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളുടെ പങ്കാളിത്തത്തിന്റെയും പേരിൽ ഷിബു തന്റെ പക്കൽ നിന്നും വൻ തുക വെട്ടിച്ചെന്ന വിവരങ്ങളുമായി മുരളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ […]

Keralam

ലോകായുക്ത നിയഭേദഗതി അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത നിയഭേദഗതി അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല്ലും നഖവും ഉപയോഗിച്ച് തീരുമാനത്തെ തടയുമെന്നും നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിന്റെ വിജയമല്ല ഇത്. ജനങ്ങളുടെ വാ മൂടി കെട്ടുകയാണ് ഉണ്ടായത്. പി രാജീവിന്റെ വാദം അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്. രാജീവ് […]

Keralam

മത്സരിക്കാനില്ല, ജയന്തിനെ നിര്‍ദേശിച്ച് കെ സുധാകരന്‍; കോഴിക്കോടുകാരൻ കണ്ണൂരിൽ വേണ്ടെന്ന് ഡിസിസി

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി മത്സരിച്ചേക്കില്ല.  പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു.  അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടാനാണ് തീരുമാനം. ജയന്ത് മത്സരിക്കുന്നതില്‍ ഡിസിസി നേതൃത്വം അതൃപ്തി അറിയിച്ചു. സുധാകരന്‍ ഇല്ലെങ്കില്‍ കണ്ണൂരില്‍ നിന്നും […]

World

സൗദിയിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്:  സൗദിയിൽ തീവ്രവാദ പ്രവർത്തനം നടത്തുകയും അത്തരം സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്ത ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.  അഹമ്മദ് ബിൻ സഊദ് ബിൻ സഗീർ അൽശംമ്മരി, സഈദ് ബിൻ അലി ബിൻ സഈദ് അൽ വദായി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ […]

India

ഹിമാചൽ വിഷയത്തിൽ പ്രതികരിച്ച് കെ സി വേണു​ഗോപാല്‍

ന്യൂ ഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയിലായതില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.  ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്.  ഇത്തരം ശ്രമങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നേരത്തെ […]