Keralam

‘മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം’; സത്യഭാമ

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിയ്‌ക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു.  ‘യൂണിവേഴ്‌സിറ്റി, സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവായി ഇരുന്നിട്ടുണ്ട്. അവിടെ മാർക്കിടുന്നതിന് നൽകുന്ന പേപ്പറിൽ ആദ്യ കോളത്തിലെ ചോദ്യം കുട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകൾ […]

Environment

യൂറോപ്യൻ ട്രീ ഓഫ് ദ ഇയർ 2024 പുരസ്കാരം നേടി ‘ഹാർട്ട് ഓഫ് ദി ഗാർഡൻ’

വാർസോ: യൂറോപ്യൻ ട്രീ ഓഫ് ദ ഇയർ 2024 പുരസ്കാര നേട്ടവുമായി 200 വർഷത്തിലേറെ പഴക്കമുള്ള ബീച്ച് മരം. പരിസ്ഥിതി സംഘടനകൾ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 16 മരങ്ങളാണ് ഫൈനൽ റൗണ്ടിലെത്തിയത്.  ഹാർട്ട് ഓഫ് ദി ഗാർഡൻ എന്ന പേരിലാണ് പോളണ്ടിലെ 200 വർഷത്തിലേറെ പ്രായമുള്ള […]

Entertainment

അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചു പ്രിയങ്ക ചോപ്രയും കുടുംബവും

അയോധ്യ: നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ബുധനാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രണ്ട് വയസുകാരി മകള്‍ മലതി മരിയ ചോപ്ര ജോനാസും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇത് ആദ്യമായാണ് പ്രിയങ്ക ചോപ്ര അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത്. കനത്ത സുരക്ഷയാണ് പ്രിയങ്കയ്ക്കും കുടുംബത്തിനും വേണ്ടി ക്ഷേത്ര […]

India

പെൺകുട്ടിയോട് സംസാരിച്ചതിന്; കർണാടകയിൽ 25 കാരന് ക്രൂരമർദ്ദനം

ബെം​ഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരന് ക്രൂര മർദ്ദനം. വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ ഈ തിങ്കളാഴ്ചയാണ് സംഭവം. വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടാവുന്നത്. 9 പേരടങ്ങുന്ന സംഘം തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. […]

Entertainment

അപകീർത്തികരമായ പരാമർശം; നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി

മുംബൈ: നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മുൻ സോണൽ മേധാവി സമീർ വാങ്കഡെയാണ് പരാതി നൽകിയത്. വാങ്കഡെ മാധ്യമശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നുമുള്ള രാഖിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്. അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്ന് […]

India

ഭോപ്പാലിൽ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നാണയമായി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നാണയമായി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി. 25,000 രൂപയുടെ നാണയക്കെട്ടുമായാണ് സ്ഥാനാര്‍ഥി കളക്ടറുടെ ഓഫീസില്‍ എത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിനയ് ചക്രബര്‍ത്തിയാണ് നാണയ ശേഖരവുമായി എത്തിയത്. പത്ത് രൂപ, അഞ്ച് രൂപ, രണ്ട് രൂപയുടെയും നാണയങ്ങളാണ് […]

India

മഹാരാഷ്ട്രയിലെ നന്ദേഡ്, പാർഭാനി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ്, പാർഭാനി ജില്ലകളിലെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 6.09 നും, 6.19 നും യഥാക്രമം 4.5, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹിംഗോലി ജില്ലയിലെ കലംനൂരി താലൂക്കിൽ ജാംബ് ഗ്രാമത്തിലാണു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നു നന്ദേഡിലെ ദുരന്ത നിവാരണ അതോറിറ്റി […]

Health

പ്രാതൽ മുടക്കാതെ കഴിച്ചോളൂ; വണ്ണം കൂടില്ല, പുതിയ പഠനം

ദീര്‍ഘകാലം നല്ല ആരോഗ്യത്തോടെ ഇരിക്കാന്‍ ഒരു വ്യക്തിയെ സഹായിക്കുന്ന പ്രധാന ഘടകം അയാളുടെ ജീവിതരീതി തന്നെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ത് കഴിക്കുന്നു എന്നത്. ഇപ്പോഴിതാ പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്ന് സെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അത്താഴത്തിന് ശേഷം ദീര്‍ഘമായ […]

Keralam

പുതുക്കാട് പാഴായിൽ കെഎസ്ഇബി വാഴ വെട്ടിയ സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്

തൃശ്ശൂർ: തൃശ്ശൂരിലെ പുതുക്കാട് പാഴായിൽ കെഎസ്ഇബിയുടെ വാഴവെട്ട് സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. കെഎസ്ഇബിയുടേത് നീതികരിക്കാനാവാത്ത നടപടി എന്ന് പി.പ്രസാദ് വ്യക്തമാക്കി. വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ലാഘവത്തോടെയാണ് ഉദ്യോ​ഗസ്ഥർ […]