Keralam

ഓടുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ പൊള്ളലേറ്റു മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ചു. സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അണക്കര കളങ്ങരയിൽ തങ്കച്ചൻ(50) ആണ് മരിച്ചത്. തീപിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. ബസ് ഡ്രൈവറായ എബ്രാഹം രാവിലെ ബൈക്കിൽ ബസ് […]

Sports

ഐപിഎല്ലിൻ്റെ പതിനേഴാമത്തെ സീസണിന് ഇന്ന് കൊടിയേറും

ചെന്നൈ: ഐപിഎല്ലിൻ്റെ പതിനേഴാമത്തെ സീസണിന് ഇന്ന് ചെന്നൈ ചെപ്പോക്കില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലാണ് മത്സരം. രാത്രി എട്ടിനാണ് മത്സരം. നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിയ്ക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. […]

India

നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണു; ബീഹാറിൽ ഒരു മരണം

പാട്ന: ബീഹാറിലെ സുപോളിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭേജയ്ക്കും ബകൗറിനും ഇടയിൽ മാരിചയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

Keralam

കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികള്‍ അറിയിച്ചു. രാത്രി 12ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദേശത്തിനെതിരെയാണ് പ്രതിഷേധം. ക്യാമ്പസിനകത്ത് ഇന്നലെ അർധരാത്രി തുടങ്ങിയ പ്രതിഷേധ പരിപാടികൾ രാവിലെയും തുടരുകയാണ്. വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പ് […]

Movies

മലയാളത്തിൻ്റെ സര്‍പ്രൈസ് ഹിറ്റ് ‘രോമാഞ്ചം’; ഹിന്ദിയിൽ ‘കപ്‍കപി’

മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റ് ആയ ചിത്രമായിരുന്നു സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടുകയാണ്. സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. കപ്‍കപി എന്നാണ് ഹിന്ദി റീമേക്കിന്‍റെ പേര്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.  […]

Movies

അരിസ്റ്റോ സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍

മലയാളികളുടെ പ്രിയതാരം അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വയലുങ്കല്‍ ഫിലിംസിന്‍റെ ബാനറില്‍ പ്രമുഖ യുട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കല്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായക വേഷത്തിലെത്തുന്നത്. സംവിധായകനായ ജോബി വയലുങ്കലും ചിത്രത്തില്‍ സുപ്രധാനമായ […]

Keralam

ഇഫ്താര്‍ വിരുന്നില്‍ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തതിൽ വിമർശനവുമായി ബിജെപി

കോഴിക്കോട്: എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തതിനെതിരെ വിമർശനവുമായി ബിജെപി നേതാക്കള്‍. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനും ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരീമും എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുമായി വോട്ടു കച്ചവടമാണ് ഇവരുടെ ലക്ഷ്യമെന്നാണ് ബിജെപിയുടെ ആരോപണം. […]

Travel and Tourism

വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുന്ന കോയിക്കൽ കൊട്ടാരത്തിൻ്റെ ചരിത്രം

വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുകയാണ് നെടുമങ്ങാട്ടെ കോയിക്കൽ കൊട്ടാരമെന്ന ചരിത്ര മാളിക. കൊട്ടാരത്തിന്‍റെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിന്‍റെ ചരിത്രവും. കേരളീയ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകൾ 1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിർമ്മിച്ചതാണെന്നാണ്‌ […]

Movies

നിർമ്മാതാക്കളെ രശ്മികയുടെ ലുക്ക് ചോര്‍ന്നതിൽ ശാസിച്ച് അല്ലു അര്‍ജുന്‍

ഹൈദരാബാദ്: ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആന്ധ്രയില്‍ അവസാന ഷെഡ്യൂളിലാണ്. അതേ സമയം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് തലവേദനയായി ചിത്രത്തിന്‍റെ മറ്റൊരു ഷൂട്ടിംഗ് ദൃശ്യവും ചോര്‍ന്നിരിക്കുകയാണ്. നടി രശ്മിക മന്ദാനയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തായത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ ഭാര്യ ശ്രീ വല്ലി എന്ന റോളിലാണ് […]

Movies

ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ ഓപൻഹെയ്മര്‍ ഒടിടിയിലേക്ക്

കൊച്ചി: ഓപൻഹെയ്മര്‍ ഒടുവില്‍ ഒടിടിയിലേക്ക്.  സിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റോബർട്ട് ഡൗണി ജൂനിയർ എന്നിവര്‍  അഭിനയിച്ച ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓസ്കാര്‍ അവാര്‍ഡ് ചടങ്ങില്‍ 7 പുരസ്കാരങ്ങള്‍ നേടിയ ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. മാർച്ച് 21 വ്യാഴാഴ്ച ഒടിടി […]