District News

അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം:മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

കോട്ടയം:  മണർകാട് ഗ്രാമ പഞ്ചായത്തിലെ അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആരോഗ്യ പരിപാലന രംഗത്ത് കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം ആരോഗ്യ സുരക്ഷയിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. […]

Keralam

വയനാടന്‍ കാടുകളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് വനംവകുപ്പ്

വയനാട്: മഞ്ഞ് കാലം കഴിയുന്നതോടെ തമിഴ്നാട്, കര്‍ണ്ണാടക വനങ്ങളില്‍ നിന്ന് മൃഗങ്ങള്‍ കേരളത്തിലെ വനത്തിലേക്ക് കയറുന്നു.  കര്‍ണ്ണാടകയുടെയും തമിഴ്നാടിന്‍റയും ഇലപൊഴിയും കടുകളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കാടുകളുടെ നിത്യഹരിതവനങ്ങളെന്ന പ്രത്യേകത തന്നെ കാരണം.  എന്നാല്‍, വേനലില്‍ കേരളത്തിലെ കാടുകളിലും നദികള്‍ വറ്റുകയും ജലലഭ്യത കുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മൃഗങ്ങള്‍ […]

Movies

ധനുഷ് സംവിധാനം ചെയ്യുന്ന രായനിൽ മലയാളത്തിൻ്റെ പ്രിയങ്കരിയായ അപർണ ബാലമുരളിയും

ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ധനുഷ്.  സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് പുതിയ അപ്‍ഡേറ്റ്. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ […]

Keralam

ടിപി വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഓരോരുത്തരോടായി കാരണം ചോദിച്ചു കോടതി

കൊച്ചി:  ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചു.  കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി.  പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്.  വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ […]

Keralam

പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

മൂന്നാർ:  ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.  പതിനാലുകാരിയെയാണ് നാല് യുവാക്കൾ ബലാത്സംഗം ചെയ്തത്.  കേസിൽ  പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്.  പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്.  തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് […]

India

സിംഹങ്ങളുടെ പേര് വിവാദത്തില്‍ : നടപടിയുമായി ത്രിപുര സർക്കാർ

ദില്ലി: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ ഒടുവിൽ നടപടിയുമായി ത്രിപുര സർക്കാർ.  വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തു.  സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതുമായി ബന്ധപ്പെട്ടാണ് നടപടി.  സിംഹങ്ങളുടെ പേര് പശ്ചിമ ബംഗാളിൽ വലിയ വിവാദമായിരുന്നു.  […]

World

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി സെലന്‍സ്‌കി

യുക്രെയ്ന്‍ :  റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.  റഷ്യന്‍ സൈനിക നടപടി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ മുപ്പത്തിനായിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്.  ‘യുക്രെയ്‌ന് വേണ്ടിയുള്ള ത്യാഗം’ എന്നായിരുന്നു സൈനികരുടെ മരണത്തെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്.  കീവില്‍ നടന്ന ‘യുക്രെയ്ന്‍ യീര്‍ […]

India

സംസ്ഥാനങ്ങൾക്ക് നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശം.  ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെന്‍റ് മണ്ഡലത്തിനുള്ളിലെ മറ്റൊരു ജില്ലയിൽ നിയമിക്കരുതെന്ന് കമ്മിഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകൾ ഒരേ പാർലമെന്‍റ് മണ്ഡലത്തിനുള്ളിലെ […]

Keralam

പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച കെപിസിസി പ്രസിഡൻ്റിൻ്റെ നടപടികളിൽ ഹൈക്കമാൻഡ് ഇടപെടൽ

തിരുവനന്തപുരം:  വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വൈകിയെത്തിയതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍.  എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇരുനേതാക്കളെയും ഒരുമിച്ചിരുത്തി സംസാരിച്ചു.  വിവാദങ്ങള്‍ സമരാഗ്നി ജാഥയെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ബാധിക്കരുതെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ആലപ്പുഴയില്‍ […]

Sports

മൂന്നാം ട്വൻ്റി20ക്ക് മുമ്പ് ഓസ്‌ട്രേലിയ-ന്യൂസിലൻഡ് താരങ്ങൾക്ക് പരിക്ക്

ഓക്‌ലാന്‍ഡ്: ഓസ്ട്രേലിയ-ന്യൂസിലാൻഡ് മൂന്നാം ട്വന്റി 20യ്ക്ക് മുമ്പ് പരിക്കിൽ വലഞ്ഞ് താരങ്ങൾ.  കിവിസ് താരം ഡേവോൺ കോൺവേയും ഓസീസ് നിരയിൽ ഡേവിഡ് വാർണറും പരിക്ക് മൂലം ഒഴിവാക്കപ്പെട്ടു.  കോൺവേയുടെ പരിക്ക് എത്രത്തോളം ​ഗുരുതരമെന്ന് മൂന്ന്, നാല് ദിവസങ്ങൾക്കുള്ളിലെ വ്യക്തമാകൂ.  ന്യൂസിലാൻഡ് ക്രിക്കറ്റ് ഇക്കാര്യം അറിയിച്ചു. ഓസ്ട്രേലിയൻ താരം ഡേവി‍ഡിന്റെ […]