Sports

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ടീമില്‍ ഇടംനേടുമോ?, തീ പാറുന്ന പിച്ചില്‍ 80 റണ്‍സ്; രക്ഷകനായി ധ്രുവ് ജുറേല്‍

സിഡ്‌നി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തയ്യാറെടുപ്പ് മത്സരത്തില്‍ ധ്രുവ് ജുറേലിന് അര്‍ധ ശതകം. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയ എയും ഇന്ത്യ എയും തമ്മിലുള്ള മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ധ്രുവ് ജുറേല്‍ നേടിയ 80 റണ്‍സ് ആണ് ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. 186 […]

Keralam

പാലക്കാട് റെയ്ഡ് നടത്തിയത് എം.ബി. രാജേഷിന്‍റെ നിർദേശ പ്രകാരം: കെ. സുധാകരൻ

പാലക്കാട്: പാലക്കാട് റെയ്ഡ് നടത്തിയത് മന്ത്രി എംബി രാജേഷിന്‍റെ നിർദേശപ്രകാരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. രാജേഷ് പോലീസിന് നേരിട്ട് നിർദേശം നൽകിയെന്നും മുഖ‍്യമന്ത്രിയുടെ അനുവാദം ഉണ്ടെന്ന് രാജേഷ് പോലീസിനോട് പറഞ്ഞതായും സുധാകരൻ ആരോപിച്ചു. മഹിളാ പ്രവർത്തകരെ അപമാനിച്ച പോലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യുമെന്നും പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ […]

India

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ബലാത്സംഗ കൊലപാതകം: കേസിന്റെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പശ്ചിമ ബംഗാളില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഒരു അഭിഭാഷകന്‍ ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ മണിപ്പൂര്‍ പോലുള്ള […]

Keralam

‘മാധ്യമങ്ങളെ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കാനാകില്ല’, മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമെന്ന് ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം തീര്‍പ്പാക്കി കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. […]

World

ഭാരക്കുറവ് തോന്നിക്കുന്ന ശരീരം, ഒട്ടിയ കവിൾ; സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക

അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക. പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ സഹയാത്രികനായ ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് […]

India

രാഷ്‌ട്രീയ ചൂടുപിടിച്ച് കുത്തക മുതലാളിമാര്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ലേഖനം; വിമര്‍ശനവുമായി ബിജെപി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കുത്തക മുതലാളിമാര്‍ക്കെതിരെയും ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുമുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലേഖനം വലിയ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു. ഒരു ദിനപത്രത്തിലെ ‘പഴയ ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്ക് പകരം പുതിയ കുത്തകകൾ വരുന്നു’ എന്ന രാഹുല്‍ ഗാന്ധിയുടെ ലേഖനമാണ് പുതിയ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഈസ്‌റ്റ് ഇന്ത്യ കമ്പനി 150 വർഷങ്ങൾക്കു […]

Entertainment

പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി പിന്‍വലിച്ച് ഹര്‍ജിക്കാരന്‍

പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി. ഇതോടെ ഹര്‍ജിക്കാരന്‍ സ്വമേധയാ ഹര്‍ജി പിന്‍വലിച്ചു. പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയില്‍ അതിന് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നാരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി ജോസഫ് നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കുട്ടികളുടെ മനസിനെ ദോഷകരമായി സ്വാധീനിക്കുന്ന വിധത്തിലാണ് […]

Keralam

വീണ്ടും മഴ, നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു മുതല്‍ നവംബര്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ […]

India

ഒറ്റദിനം ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിച്ചത് മൂന്ന് കോടി യാത്രക്കാര്‍; റെക്കോര്‍ഡ്

ന്യൂഡല്‍ഹി: യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ട് ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 4ന്, രാജ്യമൊട്ടാകെ 1.20 കോടി നോണ്‍ സബര്‍ബന്‍ യാത്രക്കാരാണ് ട്രെയിനില്‍ സഞ്ചരിച്ചത്. ഇതില്‍ 19.43 ലക്ഷം […]

Keralam

മേപ്പാടിയിൽ വിതരണം ചെയ്ത സാധനങ്ങളുടെ കൃത്യമായ രേഖകൾ റവന്യൂ വകുപ്പിന്റെ കൈയ്യിലുണ്ട്; നൽകിയ ഒന്നിലും കേടുപാടുകൾ ഇല്ല, മന്ത്രി കെ രാജൻ

മേപ്പാടി ദുരിതബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളിൽ പൂത്തതും ഉപയോഗശൂന്യമായിട്ടുള്ള സാധനങ്ങൾ ഉണ്ടെന്നകാര്യം ഞെട്ടിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ വിതരണം ചെയ്തിട്ടുള്ള സാധനങ്ങളിൽ അരി മാത്രമല്ല മൈദ, റവ വിവിധങ്ങളായ സാധനങ്ങൾ ഉണ്ട്, അതിൽ നിന്ന് അരിയും മൈദയും റവയും ഉൾപ്പെടെയുള്ള കേടായ സാധനങ്ങൾ […]