Keralam

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല. വടക്കു […]

Keralam

നടി ഹൈക്കോടതിയിലേക്ക്?; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കിയേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. നടിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചാൽ സർക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും. […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍; പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ്

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ് ആണ് ഇന്നു നടക്കുക. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. […]

Health

അർബുദ ചികിത്സക്കുള്ള മരുന്നുകളുടെ ജിഎസ്ടി കുറച്ചു; ഗവേഷണ ​ഗ്രാന്റിന് ജിഎസ്ടി ഒഴിവാക്കും

അർബുദ ചികിത്സക്കുള്ള മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗവേഷണത്തിന് നൽകുന്ന ഗ്രാൻറിന് ജിഎസ്ടി ഒഴിവാക്കാനും ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറക്കണമെന്ന് ശിപാർശ മന്ത്രിതല സമിതിക്ക് വിട്ടു. ജി.എസ്.ടി. കൗൺസിൽ യോഗം ഇനിമുതൽ സംസ്ഥാനങ്ങളിൽ […]

District News

കോട്ടയത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 35 പേര്‍ക്ക് പരിക്ക്, ഒരു യുവതിയുടെ നില ഗുരുതരം

കോട്ടയം: എംസി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്ആര്‍ടിസിയും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു. വൈകുന്നേരം ആണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ടൗണില്‍ വി സിനിമാ […]

Keralam

മുഹമ്മദ് ആട്ടൂർ തിരോധാന കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂർ തിരോധാനക്കേസിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കും. മകൾ അദീബ നൈന ഉൾപ്പെടെ ഉള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക. അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിന് ഉണ്ടായ വീഴ്ചകൾ ക്രൈംബ്രാഞ്ചിന് ഇന്ന് കുടുംബം പരാതിയായി നൽകിയേക്കും. കഴിഞ്ഞ ദിവസം മാമിയുടെ […]

Local

മുകേഷിൻ്റെ മുൻകൂർ ജാമ്യം; അപ്പീൽ നൽകേണ്ടെന്ന് സർക്കാർ, ഹൈക്കോടതിൽ അപ്പീൽ നല്‍കുന്നത് വിലക്കി

ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ.ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ […]

Keralam

സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദവും അറബിക്കടലിന്റെ കേരള തീരത്തെ ന്യുനമർദപാത്തിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. മധ്യ […]

Keralam

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ്; വിതരണം ഇന്ന് തുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്ക് നാളെ മുതൽ ഓണക്കിറ്റ് നേരിട്ട് എത്തിക്കും. 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് […]

Keralam

തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം; ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം നഗരത്തിലുണ്ടായ കുടിവെള്ള പ്രശ്‌നത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി പറ‍ഞ്ഞു. രാത്രി തന്നെ മുഴുവൻ പ്രദേശങ്ങളിലും വെള്ളം എത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻകൂട്ടി കാണാൻ സാധിക്കാത്ത തടസ്സങ്ങൾ ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസം സംഭവിക്കാൻ കാരണമായതെന്ന് മന്ത്രി […]