കോതമംഗലം: കൊച്ചി – ധനുഷ്കോടിയിലെ നേര്യമംഗലത്തു ദേശീയപാത വികസനത്തിന്‍റെ മറവിൽ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവാതെ എറണാകുളം ജില്ലാ കൃഷിത്തോട്ടം അധികൃതരും റവന്യൂ വകുപ്പും. റോഡരികിലെ മരങ്ങൾ മുറിച്ചപ്പോൾ ജില്ലാ കൃഷിത്തോട്ടം, റവന്യൂ ഭൂമികളിലെ ലക്ഷക്കണക്കിനു രൂപയുടെ മരങ്ങളും കടത്തിക്കൊണ്ടുപോയി. ഇവിടെ മണ്ണു നീക്കം ചെയ്തതിനാൽ മുറിച്ച മരത്തിന്‍റെ കുറ്റികളോ, നഷ്ടപ്പെട്ട മരങ്ങളുടെ എണ്ണമോ കൃഷിത്തോട്ടം, റവന്യൂ ഭൂമികളുടെ പരിധിയോ നിശ്ചയിക്കാനായിട്ടില്ല.
Be the first to comment