മസ്തിഷ്ക കോശങ്ങളുടെ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമായേക്കാം; പഠനം

സാധാരണയെക്കാള്‍ കൂടുതല്‍ വേഗത്തിലുള്ള മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകാമെന്ന് പഠനം. വര്‍ഷങ്ങള്‍ സമയമെടുത്താണ് സെറിബ്രൽ കോർട്ടെക്‌സ് ഭാഗത്തുള്ള മസ്തിഷ്ക കോശങ്ങൾ അല്ലെങ്കിൽ ന്യൂറോണുകൾ പൂർണ്ണമായി പക്വത പ്രാപിക്കുന്നത്. നിയോട്ടെനി എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ മനുഷ്യരിൽ വിപുലമായ ചിന്താശേഷി വികസിപ്പിക്കുന്നതിന് നിർണായകമാണ്. എസ്‌വൈഎൻജിഎപി1 എന്ന ജീന്‍ ആണ് ഈ ന്യൂറോണുകളുടെ ദീർഘകാല വികാസത്തെ പ്രോത്സാഹിപ്പിക്കുന്നത്.

ബെൽജിയത്തിലെ ഫ്ലെമിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിലെ ഗവേഷകർ, എസൈ്വഎന്‍ജിഎപി1 എന്ന ജീനിനുണ്ടാകുന്ന മ്യൂട്ടേഷന്‍ നീണ്ടുനിൽക്കുന്ന ഈ വികാസത്തെ തടസപ്പെടുത്തുന്നതായി കണ്ടെത്തി. ഇത് ചില തരത്തിലുള്ള ബൗദ്ധിക വൈകല്യങ്ങൾക്കും ഓട്ടിസത്തിനും കാരണമായേക്കാമെന്നാണ് പഠനം ചൂണ്ടിക്കാാണിക്കുന്നത്.

ബൗദ്ധിക വൈകല്യങ്ങൾ എന്നത് ഒരു വ്യക്തിയുടെ പ്രവർത്തനത്തെ രണ്ട് തരത്തിൽ ബാധിക്കുന്ന ഒരു കൂട്ടം ന്യൂറോ ഡെവലപ്മെൻ്റൽ അവസ്ഥകളെ സൂചിപ്പിക്കുന്നു. ഒന്ന്- പഠനവും പ്രശ്‌നപരിഹാരവും ഉൾപ്പെടെയുള്ള കോഗ്നിറ്റീവ് (ചിന്ത) പ്രക്രിയകൾ. രണ്ട്- ആശയവിനിമയം, സാമൂഹികമായിരിക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന അഡാപ്റ്റീവ് പ്രക്രിയകൾ. എന്നാൽ ഓട്ടിസം ഒരു ന്യൂറോ ഡെവലപ്‌മെൻ്റൽ ഡിസോർഡറാണ്.

പരിവർത്തനം നടത്തിയ എസ്‌വൈഎൻജിഎപി1 ജീനുകൾ എലികളിൽ പരീക്ഷിച്ചാണ് പഠനം നടത്തിയത്. എലികളിൽ പരിവർത്തനം ചെയ്ത ജീനുകൾ വളരെ വേ​ഗത്തിൽ വളരുന്നതാണ് കാണപ്പെട്ടു. പരിവർത്തനം ചെയ്ത ന്യൂറോണുകൾ കോർട്ടിക്കൽ മേഖലയിലുള്ളവയുമായി വേഗത്തിൽ ലയിക്കുകയും അവയുടെ സാധാരണ വളർച്ചയെ വേ​ഗത്തലാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതായി ന്യൂറോൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു. ബൗദ്ധിക വൈകല്യങ്ങൾക്കും ഓട്ടിസത്തിനുമുള്ള ചികിത്സ മനസിലാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കണ്ടെത്തലുകൾ സ്വാധീനിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*