ഇ പി ജയരാജന്റെ ആത്മകഥ വിവാദം: ഡിസി ബുക്സ് മുന്‍ മാനേജര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: പുസ്തകവിവാദത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ഡിസി ബുക്ക്‌സ് മുന്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ ഇ വി ശ്രീകുമാര്‍. ഇ പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നീക്കം. കേസിലെ ഒന്നാം പ്രതിയാണ് ശ്രീകുമാര്‍.

വിഷയത്തില്‍ ഹൈക്കോടതി കോട്ടയം ഈസ്‌റ് പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. അടുത്ത ദിവസം വിശദീകരണം നല്‍കണം. അതിനുശേഷം തുടര്‍ നടപടികള്‍ എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. വ്യാജരേഖ ചമക്കല്‍, ഐടി ആക്ട് ലംഘനം എന്നിവയടക്കമുള്ള വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 31 നാണ് ശ്രീകുമാറിനെതിരെ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപി ജയരാജന്‍ കണ്ണൂരുള്ള ഒരു മാധ്യമപ്രവര്‍ത്തകന് തന്റെ ആത്മകഥ ആത്മകഥ എഡിറ്റ് ചെയ്യാനായി നല്‍കിയിരുന്നു. ഇത് ഇ-മെയില്‍ വഴി ഇ വി ശ്രീകുമാര്‍ ചോര്‍ത്തിയെന്നാണ് ആരോപണം.

 

Be the first to comment

Leave a Reply

Your email address will not be published.


*