സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ അവാര്‍ഡിന് കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രിയ പി. നായര്‍ അര്‍ഹയായി. കഴിഞ്ഞ 10 വര്‍ഷങ്ങളിലധികമായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ്. ഭിന്നശേഷിക്കുട്ടികളുടെ വീടുകളില്‍ നടപ്പാക്കിയ ജൈവ കൃഷി പദ്ധതി, പത്താം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായ് തയ്യാറാക്കിയ അനുരൂപീകരണ പാഠ പുസ്തകം, പഠന സാമഗ്രികള്‍, കോവിഡ് കാലത്ത് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ തുടങ്ങിയവ പ്രത്യേകം പരിഗണിച്ചു.
അയിരൂര്‍ കൃഷിഭവന്‍ മികച്ച യുവ കര്‍ഷക, വിദ്യാലയ കര്‍ഷകോത്തമ പുരസ്‌കാരം , അയിരൂര്‍ ഹിന്ദു മത പരിഷത് കര്‍ഷകോത്തമ പുരസ്‌കാരം, 2019-20 മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച അധ്യാപിക കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ്, മട്ടുപ്പാവ് കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എന്നിവ പ്രിയക്കു ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡ് സമ്മാനിക്കും.
Be the first to comment