‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’; സർക്കാർ ആശുപത്രികളുടെ പേരു മാറ്റാൻ കേന്ദ്ര നിർദേശം

സർക്കാർ ആശുപത്രികളുടെ പേരു മാറ്റാൻ നിർദേശവുമായി കേന്ദ്രം. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ എന്ന പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റാനാണ് നിർദേശം. സംസ്ഥാന ആരോഗ്യകേന്ദ്രങ്ങൾ (SHC), പ്രാഥമിക ആരോഗ്യകേന്ദ്രം (PHC), അർബൻ പ്രൈമറി ഹെൽത്ത് സെന്‍റർ (UPHC) അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റേഴ്സ് (UHWC) തുടങ്ങിയവരുടെ പേരിൽ മാറ്റം വരുത്താനാണ് നിർദേശം.

ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്‍റെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടില്ല. ഏതൊക്കെ ആശുപത്രികളുടെ പേരിലാണ് മാറ്റം വരുത്തേണ്ട്ത് എന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വന്നിട്ടില്ല. ചർച്ച ചെയ്ത ശേഷം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന പേര് വയ്ക്കുന്നതിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് പേര് രേഖപ്പെടുത്തേണ്ടത്. നിലവിലെ ബോർഡുകളിലുള്ള നാഷനൽ ഹെൽത്ത് മിഷന്റെ ലോഗോയും മറ്റു ലോഗോകളും ഉൾപ്പെടുത്തണം. വാടക കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ ഇതേ കാര്യങ്ങള്‍ ഉൾപ്പെടുത്തി ഫ്ലക്സ് ബോർഡുകൾ വയ്ക്കണമെന്നും നിർദേശിക്കുന്നു.

3000 രൂപയാണ് പേരുമാറ്റത്തിനായി അനുവദിക്കുക. പേര് മാറ്റംവരുത്തിയ ആരോഗ്യ കേന്ദ്രങ്ങളുടെ ഫോട്ടോ ആയുഷ്മാൻ ഭാരത് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഡിസംബർ 31 ന് അകം ഈ തിരുത്തലുകൾ നടപ്പാക്കണമെന്നാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*