ആസാദി കാ അമൃത് മഹോത്സവ്; ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം അനഘ രാജുവിന്

പാലാ: ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം പാലാ അൽഫോൻസാ കോളജിലെ എൻ സി സി കേഡറ്റ് അനഘ രാജുവിന്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു. ഇന്ത്യയെ സ്ത്രീയോടു ഉപമിച്ചു കൊണ്ട് ഇംഗ്ലീഷിൽ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് വ്യക്തമാക്കിയാണ് കവിത രചിച്ചിട്ടുള്ളത്.
ഇടുക്കി കുളമാവ് കല്ലുകാട്ട് കെ ജി രാജുവിൻ്റെയും ലേഖയുടെയും മകളാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റിലായിരുന്നു മത്സരം. ജനുവരി 26നു ന്യൂഡൽഹിയിൽ വെച്ചായിരുന്നു സമ്മാനവിതരണം. എന്നാൽ കൃത്യസമയത്തു വിവരം ലഭിക്കാതിരുന്നതിനാൽ പങ്കെടുക്കാനായില്ല. കഴിഞ്ഞ ദിവസം സാംസ്കാരിക മന്ത്രാലയത്തിൽനിന്നു സമ്മാനവിവരം വിളിച്ചറിയിക്കുകയും സമ്മാനത്തുകയും ലഭിക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*