
അതിരമ്പുഴ: കുട്ടികളിലെ ത്വക്ക് രോഗ പരിശോധന പരിപാടിയായ ‘ബാലമിത്ര’ പദ്ധിതിയുടെ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്, സ്കൂൾതല ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിച്ചു. സെന്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആഡിറ്റേറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ് സ്വാഗതവും അതിരമ്പുഴ മെഡിക്കൽ ഓഫിസർ ഡോ. ഇന്ദു ജി. മുഖ്യ പ്രഭാഷണവും നടത്തി. ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് അനുപ് കുമാർ കെ.സി, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ഷൈലജ ഇ. എൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷീനാമോൾ മാത്യു തുടങിയവർ പ്രസംഗിച്ചു.
Be the first to comment