കെജ്‍രിവാളിന് തിരിച്ചടി ; ജാമ്യത്തിന് സ്റ്റേ, ഇഡിയുടെ അപ്പീല്‍ പരിഗണിക്കുന്നതുവരെ മോചനമില്ല

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നല്‍കിയ റോസ് അവന്യു കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഇഡി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യം തടഞ്ഞത്.

രാത്രി 8 മണിയോടെ തിഹാര്‍ ജയിലില്‍ നിന്ന് കെജ്‍രിവാള്‍ പുറത്തിറങ്ങാനിരിക്കെയാണ് ഹൈക്കോടതി നടപടി. ജാമ്യം നല്‍കരുതെന്ന ആവശ്യം റോസ് അവന്യു കോടതി തള്ളിയതിന് പിന്നാലെയാണ് ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*