മോശം കാലാവസ്ഥ; സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം:  മഴയും മോശം കാലാവസ്ഥയും കാരണം സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള ട്രെയിനുകളാണ് ട്രാക്കിലെ പ്രശ്നങ്ങളടക്കമുള്ള കാരണങ്ങളാൽ വൈകുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉൾപ്പടെയുള്ള ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികമാണ് വൈകുന്നത്.

ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ് എന്നിവ 1.45 മണിക്കൂറും വൈകും. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയിൻ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയിൻ 50 മിനിറ്റും വൈകിയോടുന്നു.

ഹംസഫർ എക്സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്സ്പ്രസുകൾ ആറു മണിക്കൂറോളവും വൈകിയാണ് ഓടുന്നത്. ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറും ഇൻറർസിറ്റി എക്സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*