പി വി അന്‍വറിന് ജാമ്യം; ഡിഎഫ്ഒ ഓഫിസ് തകര്‍ത്ത കേസില്‍ ജാമ്യം അനുവദിച്ചത് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന് കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ അന്‍വര്‍ ജയില്‍ മോചിതനാകും. ഓഫിസ് ആക്രമിച്ചതില്‍ അന്‍വറിന് നേരിട്ട് പങ്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തരുടെ വലിയ പ്രതിഷേധത്തിനൊടുവില്‍ അന്‍വറിന് അറസ്റ്റ് ചെയ്തത്. അന്‍വറിന്റെ വീടിന് മുന്നില്‍ വന്‍പോലീസ് സന്നാഹത്തെ വിന്യസിച്ചായിരുന്നു പോലീസ് നടപടി.

പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍; നാടകീയ രംഗങ്ങള്‍, ഭരണകൂട ഭീകരതയെന്ന് അന്‍വര്‍

പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അന്‍വര്‍ എംഎല്‍എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. അന്‍വര്‍ ഒന്നാംപ്രതിയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് അന്‍വറിന്റെ നേതൃത്വത്തില്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു പോലീസിന്റെ നടപടി.

Be the first to comment

Leave a Reply

Your email address will not be published.


*