ബംഗ്ലാദേശിനെ 47 ഓവറില്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് 227 റണ്‍സ്; ബുമ്രയക്ക് 4വിക്കറ്റ്

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങസില്‍ ബംഗ്ലാദേശ് 149 റണ്‍സിന് പുറത്ത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 227 റണ്‍സാണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബുമ്ര നാല് വിക്ക് നേടി. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ അശ്വിന്‍ ഒഴികെ എല്ലാവരും വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, ആകാശ്ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുവീതം വീക്കറ്റുകള്‍ നേടി.

ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപസ്‌കോറര്‍. 64 പന്തില്‍ നിന്ന് 32 റണ്‍സ് നേടി. ലിറ്റന്‍ ദാസ് (42 പന്തില്‍ 22), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷന്റോ (30 പന്തില്‍ 20), മുഷ്ഫിഖര്‍ റഹീം (14 പന്തില്‍ എട്ട്), ശദ്മന്‍ ഇസ്‌ലാം (രണ്ട്), സാക്കിര്‍ ഹസന്‍ (മൂന്ന്), മൊമീനുള്‍ ഹഖ് (പൂജ്യം), ഹസന്‍ മഹ്മൂദ് (ഒന്‍പത്) ടസ്‌കിന്‍ അഹമ്മദ് (21 പന്തില്‍ 11) നഹീദ് റാണ (11 പന്തില്‍ 11 ) എന്നിവരാണ് പുറത്തായ താരങ്ങള്‍. മെഹ്ദി ഹസന്‍ മിറാസ് പുറത്താകെ 27 റണ്‍സ് നേടി.

40 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ആകാശ് ദീപ് സാക്കിര്‍ ഹസനെയും മൊമീനുള്‍ ഹഖിനെയും ബോള്‍ഡാക്കുകയായിരുന്നു. ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാം ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ബോള്‍ഡായി. ലഞ്ചിന് പിന്നാലെ നജ്മുലിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ കോഹ് ലി ക്യാച്ചെടുത്തു പുറത്താക്കി. ബുമ്രയ്ക്കാണ് മുഷ്ഫിഖറിന്റെ വിക്കറ്റ്.

ഷാക്കിബും ലിറ്റന്‍ ദാസും കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ ആയില്ല. ഇരുവരെയും രവീന്ദ്ര ജഡേജയാണു പുറത്താക്കിയത്. ഹസന്‍ മഹ്മൂദിനെയും ടസ്‌കിന്‍ അഹമ്മദിനെയും ജസ്പ്രീത് ബുമ്ര പുറത്താക്കി. 13 റണ്‍സുമായി മെഹ്ദി ഹസന്‍ മിറാസും മൂന്നു റണ്‍സെടുത്ത് നഹീദ് റാണ.

ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് എല്ലാവരും പുറത്തായി. ആറിന് 339 റണ്‍സെന്ന നിലയില്‍ വെള്ളിയാഴ്ച ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് 37 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 133 പന്തുകള്‍ നേരിട്ട അശ്വിന്‍ 113 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജ 86 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശ് 8.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയിലാണ്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റ്. ബുമ്ര ഒരു വിക്കറ്റ് നേടി. ആകാശ് ദീപ് (17), ജസ്പ്രീത് ബുമ്ര (7) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍. 108 പന്തുകളില്‍നിന്നാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയത്. അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും ആദ്യ ദിനം ഇന്ത്യയ്ക്കു കരുത്തായി.

ഋഷഭ് പന്ത് (39), കെഎല്‍ രാഹുല്‍ (16), രോഹിത് ശര്‍മ (6), വിരാട് കോലി (6), ശുഭ്മന്‍ ഗില്‍ (0) എന്നിവരും നേരത്തേ പുറത്തായിരുന്നു.യശസ്വി ജയ്സ്വാളും ഋഷഭ് പന്തും കൈകോര്‍ത്തതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നത്. ഋഷഭ് പന്തിനെ ലിറ്റന്‍ ദാസിന്റെ കൈകളിലെത്തിച്ച് ഹസന്‍ മഹ്മൂദ് വിക്കറ്റു നേട്ടം നാലാക്കി ഉയര്‍ത്തി. 118 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ 56 റണ്‍സെടുത്തു പുറത്തായി. നഹീദ് റാണയുടെ പന്തില്‍ ഷദ്മന്‍ ഇസ്ലാം ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കിയത്.

സ്‌കോര്‍ 144 ല്‍ നില്‍ക്കെ മെഹ്ദി ഹസന്‍ മിറാസ് രാഹുലിനെ പുറത്താക്കി. അതിനു ശേഷമായിരുന്നു ജഡേജ അശ്വിന്‍ സഖ്യത്തിന്റെ വരവ്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. ബംഗ്ലദേശിനായി ഹസന്‍ മഹ്മൂദ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ടസ്‌കിന്‍ അഹമ്മദ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*