
കാൻപുര്‍ : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ നാലാം ദിനം ബംഗ്ലാദേശ് പൊരുതുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്.
നാലാം ദിനം തുടക്കത്തില്‍ തന്നെ 11 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ ബംഗ്ലാദേശിന് നഷ്ടമായി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ മൊമിനുള്‍ ഹഖാണ് ബംഗ്ലാദേശിന് കരുത്തായത്. വിക്കറ്റുകള്‍ വീഴുമ്പോഴും മൊമിനുള്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ലിട്ടണ്‍ ദാസ് (13), ഷാക്കിബ് അല്‍ ഹസന്‍(9) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
സെഞ്ചുറി നേടിയ മൊമിനുള്‍ ഹഖും(102), മെഹ്ദി ഹസനുമാണ് (6)ക്രീസില്‍.മഴ മൂലം കഴിഞ്ഞ രണ്ട് ദിവസവും കളി മുടങ്ങിയിരുന്നു. ഞായറാഴ്ച മഴ പെയ്തില്ലെങ്കിലും ഔട്ട്ഫീൽഡ് നനഞ്ഞുകിടന്നതിനാൽ മത്സരം തുടങ്ങാനായിരുന്നില്ല. കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വെള്ളിയാഴ്ച എറിഞ്ഞ 35 ഓവർ മാത്രമാണ് കളിച്ചത്. അതിന് ശേഷം തിങ്കളാഴ്ചയാണ് വീണ്ടും ബാറ്റിങ് തുടരുന്നത് .
Be the first to comment