ബാർലി വെള്ളം ഇങ്ങനെ ഒന്ന് തിളപ്പിച്ചു നോക്കൂ; ഗുണങ്ങൾ ഏറെ

വിറ്റാമിനുകൾ, നാരുകൾ, ആന്റി-ഓക്സിഡന്റുകൾ തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ബാർലി. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ നിരവധിയാണ്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ദഹനത്തിനും വിശപ്പടക്കാനും മലബന്ധം തടയാനും ബാർലി വെള്ളം കുടിക്കുന്നത് ​ഗുണകരമാണ്. മൂത്രാശയ അണുബാധയെ ചെറുക്കാനും ബാർലി വെള്ളം കുടിക്കുന്നത് നല്ലതാണ്.

ബാർലി ചേർത്ത് വെള്ളം തിളപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹൃദ്രോ​ഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. എന്നാൽ ബാർലി വെള്ളം പതിവായി കുടിക്കുന്നത് ദഹനവ്യവസ്ഥയെ മോശമാക്കുമെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

കഴുകിയെടുത്ത ബാർലി ആറ്-ഏഴ് മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെച്ച ശേഷം വെള്ളം ചേർത്ത് തിളപ്പിക്കാം. മറ്റൊരു പാത്രത്തിൽ എണ്ണയും ജീരകവും കറിവേപ്പിലയും പപ്പമുളകു ചേർത്ത് ഇളക്കുക, ശേഷം ഇവ തിളപ്പിച്ചു വെച്ചേക്കുന്ന ബാർലി വെള്ളത്തിൽ ചേർക്കുക. തുടർന്ന് നാരങ്ങാനീരും അൽപം പഞ്ചസാരയും ചേർത്തു കുടിക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*