ബേസിൽ ജോസഫിന്റെ ‘ഫാലിമി’യുടെ ട്രെയിലർ പുറത്തിറങ്ങി

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘ഫാലിമി’യുടെ ട്രെയിലർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ക്ക് ശേഷം ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഫാലിമി നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


ജയ ജയ ജയ ജയ ഹേ, ജാനേമൻ എന്ന ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഫാലിമി’. ചിത്രത്തിൻറെ പേര്  പോലെയൊരു ഫാമിലി എന്റെർടെയിനറാണ് ചിത്രമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

ബേസിലിനെ കൂടാതെ ജഗദീഷും മഞ്ജു പിള്ളയും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ജഗദീഷും ബേസിലും അച്ഛനും മകനുമായാണ് ചിത്രത്തിലെത്തുന്നത്. സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ ഫാലിമിയിൽ മറ്റു വേഷങ്ങളിൽ എത്തുന്നു. കുടുംബബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബർ 17-ന് തിയേറ്ററുകളിൽ എത്തും.

 

Be the first to comment

Leave a Reply

Your email address will not be published.


*