
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുന്നതിനിടെ ഐപിഎൽ ടീം ഉടമകളുടെ യോഗം വിളിച്ച് ബിസിസിഐ. ഏപ്രിൽ 16ന് അഹമ്മദാബാദിൽ വെച്ചാണ് യോഗം നടക്കുക. അന്ന് ഡൽഹി ക്യാപിറ്റൽസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരം നടക്കുന്നതിനിടെ ടീം ഉടമകളുടെ യോഗവും നടക്കും. അടുത്ത വർഷം നടക്കേണ്ട ഐപിഎല്ലിൻ്റെ മെഗാലേലം യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.
ടീം ഉടമകളുടെ അനൗദ്യോഗിക യോഗമാണ് വിളിച്ചുചേർത്തിരിക്കുന്നത്. അടുത്ത സീസണിൽ ഒരു ടീമിൽ എത്ര താരങ്ങളെ വരെ നിലനിർത്താം, ഒരു ടീമിന് പരമാവധി തുക ചിലവഴിക്കാം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. കഴിഞ്ഞ മെഗാ ലേലത്തിൽ ഒരു ടീമിന് പരമാവധി ചിലവഴിക്കാവുന്ന തുക 90 കോടി രൂപയായിരുന്നു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഐപിഎൽ ഒരു മാസം പിന്നിടുമ്പോൾ ടീം ഉടമകൾക്ക് ഒത്തുചേരാൻ മികച്ച വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Be the first to comment