
കോട്ടയം: ചങ്ങനാശേരിയില്‍ നഗരസഭയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്. കൂറുമാറിയെത്തിയ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. സ്വതന്ത്ര അംഗം ബീന ജോബിയെ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തു.
നേരത്തെ യുഡിഎഫിനൊപ്പം നിന്ന ബീന ജോബി എല്‍ഡിഎഫ് പക്ഷത്തേക്ക് വരികയായിരുന്നു. കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങളും യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിന് വോട്ടു ചെയ്തിരുന്നു. കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, രാജു ചാക്കോ എന്നിവരാണ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫിന്റെ വോട്ട് അവിശ്വാസം അസാധുവായിരുന്നു.
Be the first to comment